കുടുംബശ്രീ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവം: കൊലപാതകത്തില്‍ കുടുംബശ്രീക്കാര്‍ക്കും പങ്ക്? 

476 0

തൃശൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ കുണ്ടുകടവില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ കുടുംബശ്രീക്കാര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്‌. ബിരാജുമായി ഗൂഢാലോചന നടത്തിയാണ് കുടുംബശ്രീക്കാര്‍ പ്രവര്‍ത്തിച്ചത്. ജീതു സ്ഥലത്ത് എത്തുന്നുവെന്ന് ബിരാജിനെ അറിയിച്ചതും കുടുംബശ്രീ പ്രവര്‍ത്തകര്‍. ബിരാജിന് മുന്‍ ഭാര്യയെ അപമാനിക്കാന്‍ അവസരമൊരുക്കാനായിരുന്നു ഇത്തരത്തില്‍ കുടുംബശ്രീക്കാര്‍ ഒത്താശ ചെയ്തത്. ഇതും ക്രിമിനല്‍ കുറ്റമാണ്. സിപിഎം വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് കൊലപാതകത്തെ കുറിച്ച്‌ അറിയില്ലായിരുന്നു. ബിരാജിന്റെ ക്രൂര കൃത്യം തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ലെന്ന് ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍ പറഞ്ഞു. 

ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്റെ പരാതിയിലാണ് ബിരാജിന്റെ പേരില്‍ പുതുക്കാട് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. സംഭവത്തിനു ശേഷം ബിരാജ് മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ സിപിഎമ്മുകാരനാണ്. അങ്ങനെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് ജീതുവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍ അന്വേഷണം സിപിഎം വാര്‍ഡ് മെമ്പറിലേക്ക് എത്താതിരിക്കാനാണ് പൊലീസിന്റെ ശ്രമം. സംഭവത്തില്‍ ബിരാജ് മാത്രമേ പ്രതിയാകാന്‍ സാധ്യതയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചേക്കും. 

സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച ബിരാജിന്റെ കുറിപ്പില്‍ ജീതു ചതിച്ചെന്നും ജീവിക്കാന്‍ അര്‍ഹതയില്ലെന്നും എഴുതിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കുടുംബശ്രീയിലെ ചിലരും ബിരാജും ചേര്‍ന്നായിരുന്നു ജീതുവിനേയും അച്ഛനേയും അവിടേക്ക് എത്തിച്ചതെന്നും പരാതിയുണ്ട്. ഒരു മാസം മുമ്പ് ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പിരിയാമെന്ന തീരുമാനമെടുത്തിരുന്നു. സിപിഎം അനുഭാവിയായ ബിരാജിന് കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ് ഞായറാഴ്ച കുണ്ടുകടവിലേക്ക് വിളിച്ചുവരുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്പ എടുത്തിരുന്നു. 

ഈ വായ്പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായിരുന്നു വിളിച്ചുവരുത്തിയത്. ഇതാണ് കൊലപാതകത്തിന് അവസരം ഒരുക്കിയത്. എന്നാല്‍ ജീതുവിന്റെ കൊലയ്ക്ക് കാരണമായി മാറിയ കുടുംബശ്രീക്കാരെ നാട്ടുകാരായി മാറ്റാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ചാണ് ബിരാജ് എത്തിയതെന്നു പൊലീസ് പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു. ജീതു എത്തിയതോടെ കുറച്ചുനേരം അവരോടു സുഖവിവരങ്ങള്‍ തിരക്കി കൂടെ നടന്നു. ജീതു ചെങ്ങാലൂരിലെ വസതിയില്‍ എത്തുമെന്നുറപ്പിച്ച ശേഷമാണ് ബിരാജ് എത്തിയത്. കുടുംബശ്രീ യോഗം ചേര്‍ന്ന വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റോഡിന് സമീപം ഒളിച്ചിരുന്ന ബിരാജ്, ജീതുവിന്റെ അടുത്തേക്കെത്തി. 

അല്‍പ്പനേരം സംസാരിച്ചശേഷം ജീതിവിന്റെ തലയിലേക്കു പെട്രോള്‍ ഒഴിക്കുകയായിരുന്നു. അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടര്‍ന്നു ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ജീതു ചൊവ്വാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. സംഭവശേഷം ഒളിവില്‍പ്പോയ ബിരാജിനെ മഹാരാഷ്ട്രയില്‍ നിന്നാണു പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.  ബിരാജും ജീതുവും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. 

വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊലയ്ക്ക് ശേഷം ബിരാജു മുംബൈയിലെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. അവിടെ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് മുംബൈ ബാന്ദ്ര ഈസ്റ്റ് കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതിയില്‍നിന്ന് നാട്ടിലെത്തിക്കുന്നതിന് സമയം അനുവദിച്ചുകൊണ്ടുള്ള വാറന്റ് വാങ്ങിയശേഷം വ്യാഴാഴ്ച രാത്രി പ്രതിയെയും കൊണ്ട് അന്വേഷണ സംഘം നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച സംഘം നാട്ടിലെത്തും. ഇയാളുടെ നാട്ടിലെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് മുംബൈയിലേക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് സൂചന കിട്ടിയത്.

Related Post

ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ; അണികൾ അകത്തായി

Posted by - Apr 21, 2018, 07:35 am IST 0
ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ അണികൾ അകത്തായി ഇസ്ലാമിക സംഘടനകളുടെ മേൽനോട്ടത്തിൽ ഈ മാസം പതിനാറിന് നടത്തിയ ഹർത്താലിൽ നൂറുകണക്കിനുപേർ അറസ്റ്റിൽ. ജമ്മുകശ്മീരിൽ 8 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച…

എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം

Posted by - Nov 21, 2018, 08:57 pm IST 0
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രതിഷേധം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.…

മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍

Posted by - Apr 28, 2018, 12:29 pm IST 0
മായന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍. മായന്നൂര്‍ കാവ് സ്റ്റോപ്പ് കഴിഞ്ഞുള്ള കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.…

ശ്രീജിത്ത് കസ്റ്റഡി മരണം 3 പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി

Posted by - Apr 19, 2018, 07:56 am IST 0
ശ്രീജിത്ത് കസ്റ്റഡി മരണം 3 പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാർ അറസ്റ്റിലായി. സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നിവരാണ്…

ബിജെപിയുടെ സമരപ്പന്തലില്‍ ഓടിക്കയറി ആത്മഹത്യാ ശ്രമം

Posted by - Dec 13, 2018, 08:26 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടന്നു . മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക്…

Leave a comment