ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ വന്‍ ഇടിവ്

63 0

മുംബൈ: ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്. 2018 ആദ്യ പാദത്തില്‍ ഡിമാന്‍ഡ് 12 ശതമാനമാണ് കുറഞ്ഞത്. 2017 മാര്‍ച്ച്‌ പാദത്തില്‍ 131.2 ടണ്‍ ആയിരുന്ന ആവശ്യം 115.6 ടണ്‍ ആയാണ് കുറഞ്ഞിരിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഡിമാന്‍ഡ് എട്ട് ശതമാനമാണ് താഴ്ന്നത്. 34,440 കോടിയില്‍നിന്ന് 31,800 കോടിയായാണ് ഡിമാന്‍ഡ് ഇടിഞ്ഞത്.  കേരളത്തിലെ സ്വര്‍ണവില പവന് 23,040 രൂപയായി കുറഞ്ഞു. ഏപ്രില്‍ 25ന് 23,280 രൂപയില്‍നിന്നാണ് വിലകുറഞ്ഞത്. 2880 രൂപയാണ് ഗ്രാമിന്റെ വില. 

ഉയര്‍ന്ന വിലയും നിക്ഷേപ സാധ്യത കുറഞ്ഞതും സ്വര്‍ണ ഡിമാന്‍ഡ് കുറയാന്‍ കാരണമായതായി വേള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. ഇറക്കുമതിയിലും 50 ശതമാനത്തോളം ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 260 ടണ്ണായിരുന്ന ഇറക്കുമതി ഈ വര്‍ഷം 150 ടണ്ണായാണ് കുറഞ്ഞത്. സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് 99.2 ടണ്‍ ആയിരുന്നത് 87.7 ടണ്‍ ആയി കുറഞ്ഞിട്ടുണ്ട്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് 26,050 കോടിയില്‍നിന്ന് 24,130 കോടിയായി കുറഞ്ഞു.

Related Post

ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം

Posted by - Apr 18, 2018, 07:10 am IST 0
ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം ഇന്ന് അക്ഷയതൃതീയ പ്രമാണിച്ച് സ്വർണം വാങ്ങാൻ നല്ല ദിവസമാണെന്നാണ് വിശ്വാസം അതിനാൽ സ്വര്ണക്കടകളിൽ ഇന്ന് വൻ തിരക്കിനു സാധ്യത. വിശ്വാസികൾ…

ഗാലക്സി എസ് 9 വില 57900 

Posted by - Mar 7, 2018, 12:05 pm IST 0
ഗാലക്സി എസ് 9 വില 57900  സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16…

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ

Posted by - Apr 1, 2019, 04:43 pm IST 0
രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം  ഇന്ന് മുതല്‍ പ്രാബല്യത്തിലായി.…

ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു 

Posted by - Apr 29, 2018, 03:50 pm IST 0
ബംഗളൂരു:  ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക്  നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് ഗള്‍ഫ് എയര്‍. നിലവിൽ കർണാടകയിൽ…

ഫ്ലിപ്കാർടിനെ വാൾമാർട് ഏറ്റെടുക്കും

Posted by - May 5, 2018, 05:56 am IST 0
ഫ്ലിപ്കാർടിന്റെ 75 ശതമാനം ഓഹരികൾ  അമേരിക്കൻ വിപണന  ശ്രിംഖലയായ വാൾമാർട്  ഏറ്റെടുക്കുന്നു. 1500 കോടി രൂപയ്ക്കാണ് ഓഹരികൾ വാൾമാർട് ഏറ്റെടുക്കുന്നത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ…

Leave a comment