എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം

253 0

ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രതിഷേധം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരില്‍ പ്രതിഷേധകര്‍ കോലവുമായി നഗരത്തില്‍ മാര്‍ച് നടത്തി.

ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്പി അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച്‌ ചോദിച്ചത്.

പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍, പമ്പയില്‍ വെച്ച്‌​ എസ്.പി യതീഷ്​ ചന്ദ്ര തന്നോട് സംസാരിച്ചത്​ ശരിയായ ശൈലിയില്‍ അല്ലെന്ന്​ പൊന്‍ രാധാകൃഷ്​ണന്‍ പറഞ്ഞു. തന്നോട് ചോദിച്ച പോലെ കേരളത്തിലെ ഏതെങ്കിലുമൊരു മന്ത്രിയോട് എസ്.പി ചോദിക്കുമോ എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ശബരിമലയില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തി. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമങ്ങള്‍ ചൂണ്ടി കാട്ടി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായി അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി.

Related Post

എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

Posted by - Jan 18, 2019, 02:30 pm IST 0
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ര​ണ്ടാം​ദി​നം സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. എ​ട്ട് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം…

വനിതാ മതിലിനിടെ സംഘര്‍ഷം; 200 പേര്‍ക്കെതിരെ കേസ്

Posted by - Jan 2, 2019, 08:04 am IST 0
കാസര്‍ഗോഡ്: വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് ചേറ്റുകുണ്ടിലാണ് ഇന്നലെ അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ…

എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted by - Nov 22, 2018, 07:53 am IST 0
പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.…

പാലത്തില്‍നിന്ന് കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 9, 2018, 12:03 pm IST 0
പത്തനാപുരം: പിടവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പിടവൂര്‍ ജങ്ഷനില്‍ ബസിറങ്ങിയ യുവതി സമീപത്തെ ക്ഷേത്രത്തില്‍ തൊഴുതശേഷം പാലത്തെ…

Leave a comment