കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാനുവിന്‍റെ മാതാവ് ഹൈക്കോടതിയില്‍ 

208 0

കൊച്ചി: കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യപ്രതി ഷാനുവിന്‍റെ മാതാവ് രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തനിക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് കേസില്‍ ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കേസില്‍ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രഹ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. ഇതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി രഹ്ന കോടതിയെ സമീപിച്ചിരിക്കുന്നത്. 

കേസില്‍ തന്നെ കുടുക്കാന്‍ അന്വേഷണം സംഘം ശ്രമിക്കുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രഹ്നയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം മകന്‍ ഷാനുവിനെയും ഭര്‍ത്താവ് ചാക്കോയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 
 

Related Post

മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു 

Posted by - Sep 15, 2019, 11:41 am IST 0
മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഗർഭിണിയായ സ്ത്രീ ഒരു കുട്ടിക്ക് ജന്മം നൽകി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് താനെ സ്റ്റേഷനിലേക്ക് യുവതി യാത്ര ചെയ്തപ്പോൾ…

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST 0
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍…

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Oct 1, 2018, 09:10 am IST 0
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ…

ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 5, 2018, 10:33 am IST 0
ബംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗളൂരുവില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്നാട്, രാജ്യത്തെ മറ്റ് തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലും ഇത്തവണ കാലവര്‍ഷം…

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു

Posted by - Dec 1, 2018, 08:54 am IST 0
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു…

Leave a comment