പിണറായി വിജയനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച്‌ സ്വാമി ചിദാനന്ദപുരി

151 0

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. താന്‍ രാജാവാണെന്നാണ് പിണറായി വിജയന്റെ ഭാവമെന്ന് ചിദാനന്ദപുരി വിമര്‍ശിച്ചു. മന്ത്രിമാര്‍ രാജാവല്ല, ജനങ്ങളുടെ പ്രതിനിധിയാണെന്ന കാര്യം ഓര്‍ക്കണം. ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും ശബരിമലയില്‍ ആചാരലംഘനവും പൊലീസ് അതിക്രമങ്ങളും നടക്കുന്നെന്ന് ആരോപിച്ച്‌ ശബരിമല കര്‍മസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യശാലകള്‍ പൂട്ടിപ്പോവാതിരിക്കാന്‍ ദേശീയപാതകള്‍ തന്നെ മാറ്റിമറിച്ച്‌ സുപ്രീം കോടതി വിധി അട്ടിമറിച്ച സര്‍ക്കാരാണ് യുവതീപ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയത്. അതിനു മുന്‍പു തന്ത്രിമാരും ആചാര്യന്മാരുമായി ചര്‍ച്ചയാകാമായിരുന്നു. കര്‍മസമിതി സമരം കോടതിക്കെതിരല്ല. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്താനുമാണ് പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.

Related Post

പഞ്ചാബിലെ ഗുരുദാസ്പൂരിൽ  പടക്കനിർമ്മാണ  ഫാക്ടറിയിൽ സ്ഫോടനം

Posted by - Sep 4, 2019, 06:07 pm IST 0
ഗുദാസ്പൂർ, പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പടക്ക നിർമാണ ഫാക്ടറിയിൽ ഇന്ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. ഡസൻ കണക്കിന് പേർ കുടുങ്ങി കിടക്കുന്നുണെണ്ടു സംശയിക്കുന്നു  …

മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം

Posted by - May 26, 2018, 10:05 pm IST 0
കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള…

നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച

Posted by - Mar 12, 2018, 03:00 pm IST 0
നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി…

ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനം 

Posted by - Nov 29, 2018, 12:40 pm IST 0
തിരുവനന്തപുരം: ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന് ഐഎഎസുകാരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാക്കുന്നത് അടക്കം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികക്കും മന്ത്രിസഭായോഗം…

എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം

Posted by - Nov 18, 2018, 11:42 am IST 0
ഇടുക്കി: ഇടുക്കിയിലെ മറയൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി പരിശോധന…

Leave a comment