കനത്ത മഴയിലും ചെങ്ങന്നൂരില്‍  മികച്ച പോളിംഗ്

184 0

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാവിലത്തെ പോളിംഗ് വരുന്ന മണിക്കൂറുകളിലും തുടരുമോ എന്നത് സംശയകരമാണ്. കാരണം കനത്ത മഴയാണ് പെയ്യുന്നത്. വൈകിട്ടോടെ മഴയും കാറ്റും ശക്തമാകാനുള്ള സാധ്യതയാണുള്ളത്. 

സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുളക്കുഴിയിലെ എസ്‌എന്‍ഡിപി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പുലിയൂര്‍ എച്ച്‌എസ്‌എസിലെ പോളിംഗ് ബൂത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും സംഘവും വോട്ട് രേഖപ്പെടുത്തിയത്. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ചാണ് ജനങ്ങള്‍ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. അത് മുന്നില്‍ക്കണ്ടുകൊണ്ട് കൂടിയാകണം വോട്ടര്‍മാര്‍ രാവിലെതന്നെ വന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

വോട്ടിംഗ് പുരോഗമിക്കവെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷ പുലര്‍ത്തുകയാണ്. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. മണ്ഡലം താന്‍ തിരിച്ച്‌ പിടിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പ്രതികരണം. ഇത്തവണ വിജയം നേടുകതന്നെ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു. അതേസമയം, ചില ബൂത്തുകളില്‍ വോട്ടിംഗ് തുടങ്ങാന്‍ താമസം നേരിട്ടു. വൈദ്യുതി തകരാറിനെ തുടര്‍ന്ന് അഞ്ച് ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. 

കൂടാതെ വിവിപാറ്റ് തകരാറിലായതിനാല്‍ വെണ്‍മണി പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 150 ല്‍ തകരാറായ വിവിപാറ്റ് മെഷീന്‍ മാറ്റിവച്ചു. ചെങ്ങന്നൂരില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകരാണ് ഇത്തവണയുള്ളത്. പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച്‌ 13502 വനിതാ വോട്ടര്‍മാരാണ് കൂടുതലുള്ളത്. അവസാന കണക്ക് പ്രകാരം കഴിഞ്ഞ തവണത്തേക്കാള്‍ 10,708 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്ന കന്നിവോട്ടര്‍മാരുടെ എണ്ണം 5039 ആണ്.

Related Post

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Posted by - Nov 30, 2018, 01:39 pm IST 0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പുകള്‍ നല്‍കേണ്ടെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ ആരായുന്നതില്‍ നിയന്ത്രണം. പിആര്‍ഡി നിശ്ചയിക്കുന്ന സ്ഥലത്ത് മാത്രമേ പ്രതികരണം…

ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 23, 2018, 08:23 am IST 0
തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ്…

ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച് കെജ്രിവാൾ 

Posted by - Feb 24, 2020, 06:37 pm IST 0
ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഴിഞ്ഞാടുന്ന കലാപകാരികള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ്  സംഘര്‍ഷങ്ങളുടെ പശ്ചാത്തലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട്…

പ്രണയം നിരസിച്ചു: തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു 

Posted by - Apr 4, 2019, 12:53 pm IST 0
ചിയാരത്ത്:തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം.  22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ്…

ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

Posted by - Nov 15, 2018, 09:38 pm IST 0
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി…

Leave a comment