ക്ഷേത്രത്തിൽ പോലീസ് നടത്തിയ മൃഗബലി വിവാദമാകുന്നു

410 0

നെന്മാറ വേല നല്ലരീതിയിൽ നടന്നതിനാൽ പോലീസുകാർ നടത്തിയ മൃഗബലി വിവാദമാകുന്നു. നെന്മാറ സി.ഐ യുടെ മേൽനോട്ടത്തിൽ കൊല്ലങ്കോട്ട് ചിങ്ങൻചിറ കുറുപ്പ്സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് മൃഗബലി നടത്തിയത്. ഏപ്രിൽ മൂന്നിന് നെന്മാറ വല്ലങ്ങി വേല വിജയകരമായി നടന്നതിനാലാണ് പോലീസുകാർ മൃഗബലി നടത്തിയത്.

എല്ലാ ഞായറാഴയിലും വെള്ളിയാഴ്ചകളിലും ഈ ക്ഷേത്രത്തിൽ മൃഗബലി നടക്കാറുണ്ട്. എല്ലാവർഷവും പോലീസുകാർ ഇവിടെ മൃഗബലി നടത്താറുമുണ്ട്. പ്രാകൃതമായ ഇത്തരം ആചാരങ്ങൾക്ക് പോലീസുകാർ തന്നെ ചുക്കാൻ പിടിക്കുന്നതാണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ ഇരുപത്തിയേഴിന് ആടിനെകൊന്നുകൊണ്ടാണ് മൃഗബലി നടത്തിയത്. സി.ഐ  ഉൾപ്പെടെ ഇരുപതോളം പോലീസ്‌കാർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Related Post

മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും

Posted by - Jan 2, 2019, 08:06 am IST 0
പാലക്കാട‌്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും. എട്ടിമടയ‌്ക്കും വാളയാറിനുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604)മാര്‍ച്ച‌് അഞ്ച് വരെ 25…

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

Posted by - May 1, 2018, 08:35 am IST 0
തൃശൂര്‍: തൃശൂര്‍-കൊരട്ടി ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ചാലക്കുടിയിലെ സെന്റ്. ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jun 13, 2018, 06:51 am IST 0
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി 

Posted by - Oct 15, 2018, 07:03 am IST 0
തിരുവനന്തപുരം : ഒക്ടോബര്‍ 17 ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് അവധി പ്രഖ്യാപിച്ചു. പകരം ക്ലാസ്സ്‌ പിന്നീട്…

ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു 

Posted by - Sep 22, 2018, 06:41 am IST 0
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് കൊണ്ടുവരവെയാണ് ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. …

Leave a comment