അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും

405 0

അട്ടപ്പാടി : അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന് സന്ദര്‍ശനം നടത്തും. ചികിത്സാപ്പിഴവുണ്ടെന്ന് ആരോപണം നേരിടുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും. ഈ വര്‍ഷം മാത്രം പതിമൂന്ന് നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരണമടഞ്ഞത്. തുടര്‍ച്ചയായി ശിശുമരണങ്ങളുണ്ടാവുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച്‌ മുള്ളു ഊരില്‍ നിന്നുള്ളവര്‍ നവംബര്‍ അവസാന ആഴ്ചയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഉപരോധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം രണ്ടു മാസത്തിനിടെ രണ്ടു നവജാത ശിശുക്കള്‍ കൂടി അട്ടപ്പാടിയില്‍ മരിച്ചു.

നവംബര്‍ 27ന് സ്വര്‍ണഗദ്ദ ഊരിലെ ശിവകാമി അയ്യപ്പന്‍ ദമ്പതികളുടെ കുഞ്ഞും ഡിസംബര്‍ 22ന് നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്ബതികളുടെ കുഞ്ഞുമാണ് മരിച്ചത്. ശിവകാമി-അയ്യപ്പന്‍ ദമ്ബതികളുടെ കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രങ്കമ്മ പഴനിസ്വാമി ദമ്ബതികളുടെ കുഞ്ഞ് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുമ്ബോഴേക്കും മരിച്ചിരുന്നു.

Related Post

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

കാറും ടെമ്പോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Posted by - Apr 22, 2018, 07:16 am IST 0
ചാവക്കാട്: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.  കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍, മകന്‍…

ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍ 

Posted by - Jul 9, 2018, 11:03 am IST 0
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപീകരിച്ച ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. മത തീവ്രവാദവും വര്‍ഗീയതയും…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

Posted by - May 4, 2018, 11:21 am IST 0
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യാ ഭീഷണി. സുരേഷാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.  ദുബായിയില്‍ നിന്നും എത്തിയതാണ്…

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശ പോസ്റ്റ് : യുവാവ് അറസ്റ്റില്‍

Posted by - Apr 19, 2019, 11:45 am IST 0
കൊച്ചി: മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനിൽ സോമസുന്ദരത്തെ…

Leave a comment