ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

186 0

സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ ബാങ്കോക്കിലേക്ക് പോകാനാണ് അനുവാദം ചോദിച്ചത്.

യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു. യാത്ര അനുവദിച്ചാല്‍ വിചാരണ നീണ്ടുപോകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വിചാരണയ്ക്ക് സ്പെഷ്യല്‍ കോടതി രൂപീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. യാത്രയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. യാത്രയ്ക്ക് മുന്‍പ് യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.

Related Post

ഹര്‍ത്താലിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്‌എസ് നേതാവ് കൂടി അറസ്റ്റില്‍

Posted by - Jan 20, 2019, 10:46 am IST 0
തിരുവനന്തപുരം : ശബരിമല ആചാരലംഘന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്‌എസ് നേതാവ് കൂടി അറസ്റ്റിലായി. ആര്‍എസ്‌എസ് ജില്ലാ ബൗദ്ധിക…

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യത

Posted by - Apr 19, 2019, 01:30 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും…

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

Posted by - Dec 26, 2018, 12:31 pm IST 0
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം മുക്കോലക്കല്‍ ബൈപാസിലാണ് അപകടം. പൗണ്ടുകടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.…

താല്‍ക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും

Posted by - Apr 10, 2019, 02:46 pm IST 0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി…

ആറ്റില്‍ നിന്നും മനുഷ്യ ശരീരഭാഗം കണ്ടെത്തി 

Posted by - Jul 12, 2018, 06:32 am IST 0
അടിമാലി: കുഞ്ചിത്തണ്ണിക്ക്‌ സമീപം മുതിരപ്പുഴയാറ്റില്‍ സ്‌ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക്‌ താഴോട്ടുള്ള ഒരു കാലിന്റെ ഭാഗം പൂര്‍ണമായാണ്‌ പുഴയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതായി കണ്ടെത്തി.  പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍…

Leave a comment