ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍ കൊല്ലപ്പെട്ടു

333 0

ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍  ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  47കാരനായ കാര്‍ലോസ് കാര്‍വാലോയാണ് കൊല്ലപ്പെട്ടത്. ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ് തലയടിച്ചു നിലത്തു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കാര്‍ലോസിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിറാഫിന്‍ കൂട്ടത്തിലുണ്ടായിരുന്ന ആണ്‍ ജിറാഫായ ജെറാള്‍ഡ് ഫാറ്റലി എന്ന ജിറാഫാണ് സംവിധായകനെ ഇടിച്ചു തെറിപ്പിച്ചത്. 

പിറകില്‍ നിന്ന് പാഞ്ഞെത്തിയതിനാല്‍ ഒഴിഞ്ഞു മാറാനും കാര്‍ലോസിനു കഴിഞ്ഞില്ല. അതേസമയം കാര്‍ലോസിനെ ആക്രമിച്ച ജിറാഫിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത് എന്താണെന്നു വ്യക്തമല്ല. ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഷോട്ടിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സംവിധായകനും ക്യാമറാമാനും ചേര്‍ന്ന് മറ്റുള്ളവരുടെ അടുത്തു നിന്ന് അല്‍പം മാറി നില്‍ക്കുമ്പോളായിരുന്നു ജിറാഫിന്റെ അപ്രതീക്ഷിത ആക്രമണം. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടില്‍ വനത്തിനുള്ളില്‍ 
വച്ച്‌ സിനിമാ ചിത്രീകരണം നടക്കുന്നത്തിനിടെയിലായിരുന്നു സംഭവം.  

വന്യജീവികളുടെ സാന്നിധ്യം ആവശ്യമുള്ള രംഗമായതിനാല്‍ സഫാരി പാര്‍ക്കിന്റെ ഉള്‍മേഖലയിലായിരുന്നു ചിത്രീകരണം. ജിറാഫും മാനുകളും ഉള്‍പ്പടെയുള്ള ജീവികള്‍ മേയാനെത്തുന്ന പുല്‍മേട് ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ജിഫാഫിന്‍ കൂട്ടം സിനിമാ സംഘത്തിന്റെ പരിസരത്തായി മേയുന്നുണ്ടായിരുന്നു. പൊതുവെ സമാധാനപ്രിയരും പേടിയുള്ളവരുമായ ജീവികളാണ് ജിറാഫുകള്‍. 

അതിനാല്‍ തന്നെ മനുഷ്യര്‍ക്കെതിരെ ജിറാഫുകള്‍ അക്രമകാരികളാകാറുമില്ല. ജിറാഫ് ആക്രമിക്കാനെത്തിയാല്‍ അവയില്‍ നിന്നു രക്ഷപ്പെടുന്നതും അത്ര എളുപ്പമല്ല. അതിവേഗത്തില്‍ ഓടാനുള്ള കഴിവും സിംഹത്തെ പോലും തൊഴിച്ചു കൊല്ലാന്‍ ശേഷിയുള്ള കാലുകളുമാണ് ജിറാഫിനെ അപകടകാരികളാക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ കാര്‍ലോസിനെ ഹെലികോപ്റ്ററില്‍ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രിയോടെ കാര്‍ലോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Post

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

 സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍

Posted by - May 8, 2018, 01:17 pm IST 0
ബോളിവുഡ് താരം സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹ വസ്ത്രത്തില്‍…

പ്രണയം പറഞ്ഞ് 'ഷിബു'വിന്റെ ടീസർ

Posted by - Mar 27, 2019, 06:12 pm IST 0
സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'വിന്റെ ടീസർ. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന്  ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്.  ഷിബുവിന്റെ സിനിമാമോഹവും പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം. നാട്ടിൻപുറത്തിന്റെ…

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല: മോഹന്‍ലാല്‍

Posted by - Jul 9, 2018, 12:46 pm IST 0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് സംഭവിച്ചതെന്തെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിന്റെ പ്രശ്നം വന്നപ്പോള്‍ എന്ത് ചെയ്യണം…

ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്

Posted by - Apr 19, 2018, 07:02 am IST 0
ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് തമിഴ് നടൻ ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് പിതാവ് ചന്ദ്രശേഖർ. രജനീകാന്തിനും കമൽഹാസനും ശേഷം ഇത്രയും ആരാധകരുള്ള മറ്റൊരു സൂപ്പർസ്റ്റാർകൂടിയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ പോകുന്നത്.…

Leave a comment