ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഡൽഹി പോരാട്ടം 

313 0

ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം.  യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഡൽഹി കാപിറ്റൽസ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലെത്തുന്നത്.

പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ്  ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയുടെ ആദ്യ എവേ മത്സരമാണിത്.

ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. വാട്സൺ, റെയ്ന, റായ്ഡു, ക്യാപ്റ്റൻ ധോണി, ബ്രാവോ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിര ആദ്യകളിയിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല.മുംബൈ ബൗള‍ർമാരെ തകർത്തുവാരി ഡൽഹി കാപിറ്റൽസ് വാംഖഡേയിൽ നേടിയത് 213 റൺസായിരുന്നു. 27പന്തിൽ പുറത്താവാതെ 78 റൺസെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ചെന്നൈയുടെയും പേടിസ്വപ്നം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരും അപകടകാരികൾ. കോട്‍ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബൗളർമാരുടെ മികവാകും നിർണായകമാവുക.

Related Post

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST 0
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173…

സഞ്ജുവിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

Posted by - Mar 30, 2019, 11:23 am IST 0
ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ വ്യക്തികളെ…

കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം

Posted by - Apr 8, 2018, 05:38 am IST 0
കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 85 കിലോ വിഭാഗത്തിൽ അകെ 338 കിലോ ഉയർത്തി ഇന്ത്യയുടെ രഗല വെങ്കട് രാഹുൽ ഇന്ത്യക്ക് അഭിമാനമായി.…

ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം

Posted by - Apr 13, 2019, 12:24 pm IST 0
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ധവാന്‍- പന്ത് കൂട്ടുകെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്‍റെ വമ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5…

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് ജയം

Posted by - Apr 17, 2019, 03:42 pm IST 0
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ്…

Leave a comment