ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്

256 0

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്‍റി 20യില്‍ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാം ജയം സ്വന്തമാക്കി.ഡൽഹി ഉയർത്തിയ 148 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ടു പന്ത് ബാക്കി നിൽക്കേ ധോണിയും കൂട്ടരും മറികടന്നു. 

സ്കോർ: ഡൽഹി: 147/6  ചെന്നൈ: 19.4 ഓവറിൽ 150/4

44 റൺസുമായി വാട്സൺ മുന്നിൽനിന്നു നയിച്ചപ്പോൾ ധോണി (32), റെയ്ന (30), കേദാർ ജാദവ് (27) എന്നിവരുടെ പിന്തുണകൂടി ചേർന്നതോടെ ചെന്നൈ വിജയം എളുപ്പമായി.

ഡൽഹിക്കായി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമയും റബാദയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഉദ്ഘാടന മത്സരത്തിലെ പോലെതന്നെ ചെന്നൈ ബൗളര്‍മാര്‍ ബൗളിംഗില്‍ തിളങ്ങി. 12-ാം സീസണില്‍ ആദ്യമായി 200 റണ്‍സ് കടന്ന ഡല്‍ഹിയെ മികച്ച ബൗളിംഗിലൂടെ ചെന്നൈ പിടിച്ചിട്ടു.

അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍റെ (51) മികവിലാണ് ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റിന് 147 റണ്‍സ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഋഷഭ് പന്തിന് ഇത്തവണ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല.

Related Post

കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം

Posted by - Apr 8, 2018, 05:38 am IST 0
കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 85 കിലോ വിഭാഗത്തിൽ അകെ 338 കിലോ ഉയർത്തി ഇന്ത്യയുടെ രഗല വെങ്കട് രാഹുൽ ഇന്ത്യക്ക് അഭിമാനമായി.…

മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

Posted by - Apr 28, 2018, 02:18 pm IST 0
ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…

പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍ : വീഡിയോ കാണാം 

Posted by - Jul 9, 2018, 08:00 am IST 0
പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ജെര്‍മനി തുടങ്ങി നിരവധി ആരാധകരുള്ള ടീമുകളാണ് ഇക്കുറി സെമി പോലും കാണാതെ പുറത്തായത്. ക്വാട്ടറില്‍…

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST 0
ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി…

ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്

Posted by - Mar 19, 2018, 07:30 am IST 0
ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര ട്വന്റി൨൦ മത്സരത്തിൽ ഇന്ത്യക്ക് മിന്നുന്ന വിജയം. ഫൈനൽ പോരാട്ടത്തിൽ നാല് ബംഗ്ലദേശിനെതിരെ നാലു വിക്കറ്റ് നേടിയാണ് ഇന്ത്യ വിജയക്കൊടി പറിച്ചത്.…

Leave a comment