അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

446 0

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍ തപസ്സുണ്ടാകണം.

അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ചേരുമ്പോള്‍ അത് ഒരു സൈഗോട്ട് ആകും. ആ സൈഗോട്ട് മാതൃഗര്‍ഭത്തില്‍ വിഭജനപ്രക്രിയയ്ക്കു വിധേയമായി വളരും. അത് വളരുവാന്‍ ആവശ്യമായ ഊര്‍ജം അമ്മ കഴിക്കുന്ന ആഹാരം പചിച്ച്, രൂപാന്തരപ്പെട്ട്, രക്തമായി കുഞ്ഞിന്റെ ഉള്ളിലേക്ക് കടക്കണം. ഈ പ്രക്രിയയില്‍ വൈദ്യശാസ്ത്രത്തിനോ, പുറത്തുള്ള പ്രകൃതിയ്ക്കോ പങ്ക് വളരെ ചുരുക്കവും, മാതാപിതാക്കലുടെ പങ്ക് വളരെക്കൂടുതലും ആണ്. കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയിലെ വളര്‍ച്ച, അതിന്‍റെ കണ്ണുകള്‍, അതിന്‍റെ കാലുകള്‍, അതിന്‍റെ രോഗമില്ലായ്മ തുടങ്ങിയതെല്ലാം ആ തന്തയുടെയും തള്ളയുടെയും തപസ്സിന്‍റെ ഭാവമാണ്, അല്ലാതെ അവര്‍ കഴിച്ച ആഹാരത്തിന്‍റെ ഭാവമല്ല. 

പിതാവിന്‍റെ ബീജവും മാതാവിന്‍റെ അണ്ഡവും ചേര്‍ന്ന്, ഒരു സൈഗോട്ട് ആയുള്ള നിങ്ങളുടെ ജനനം മുതല്‍ നിങ്ങളുടെ മൃത്യു വരെ, വളര്‍ച്ചയുടെ ഈടുവെയ്പ്പുകളും ഊടും പാവുമായി, നിങ്ങളുടെ തന്തയും തള്ളയും നിങ്ങളുടെ ഒപ്പം, നിങ്ങളുടെ ഉള്ളില്‍, നിങ്ങളുടെ കോശങ്ങളില്‍ നിത്യം ഉണ്ടാകും.

ഒരു പെണ്ണിന്‍റെ വെളുപ്പു കണ്ട് ഇറങ്ങിപ്പോകുന്ന ഒരു ചെറുക്കനോ, 

ചെറുക്കന്‍റെ പണക്കൊഴുപ്പു കണ്ട് ഇറങ്ങിപ്പോകുന്ന ഒരു പെണ്ണോ, 

അവളുടെ തന്തയെയോ തള്ളയെയോ എതിര്‍ക്കുമ്പോള്‍, 

തല്ലുമ്പോള്‍, 

ചീത്ത വിളിക്കുമ്പോള്‍, 

ഇറങ്ങിപ്പോകുമ്പോള്‍, 

അവരെ ഭത്സിക്കുമ്പോള്‍,

അവര്‍ക്കെതിരെ അപവാദങ്ങള്‍ പറയുമ്പോള്‍, 

അവളുടെ കോശങ്ങളിലും അവന്റെ കോശങ്ങളിലും നിത്യനിരന്തരമായി നില്‍ക്കുന്നത് ആ തന്തയും തള്ളയും ആണെന്നു തിരിച്ചറിയുന്നില്ല എന്ന വസ്തുത വെച്ചു നോക്കിയാല്‍,

അവള്‍ക്കെതിരെ, അവനെതിരെ, അവളും അവനും തന്നെ, സ്വന്തം കോശങ്ങള്‍ നടത്തുന്ന ഗൂഢാലോചനയുടെ ബാക്കിപത്രവുമായി മാരകരോഗങ്ങളിലേക്ക്‌ പതിക്കുമെന്നതിനാല്‍,

ആദ്യമായി മാതാവിനെയും പിതാവിനെയും സമുജ്ജ്വലമായ രംഗത്തു നിര്‍ത്തിക്കൊണ്ടു വേണം മാനവന്‍ ജീവിക്കാന്‍ – രോഗം വേണ്ടായെങ്കില്‍, ദുഃഖങ്ങള്‍ വേണ്ടായെങ്കില്‍.

മരിച്ചു പോയതോ, ജീവിച്ചിരിക്കുന്നതോ, നിങ്ങളുടെ കൂടെ ഇല്ലാത്തതോ ആയ നിങ്ങളുടെ തന്തയെയോ തള്ളയെയോ കുറിച്ചല്ല, ഭാവാത്മകമായി നിങ്ങള്‍ ജനിക്കാന്‍ കാരണമായ ബീജത്തിലും അണ്ഡത്തിലും കടന്നു കൂടിയ, ആഹാരത്തില്‍ കടന്നു കൂടിയ, നിത്യനിരന്തരമായി നിങ്ങളോടൊപ്പം സഞ്ചരിക്കുന്ന, നിങ്ങളിലെ കോശവിഭജനപ്രക്രിയകളില്‍ എല്ലാം അന്തസാരമായി നില കൊള്ളുന്ന നിങ്ങളുടെ തന്തയെയും തള്ളയെയും കുറിച്ചാണ് ഇവിടെ പറയുന്നത്. അവരെ പുറത്താക്കാന്‍ ഒരു ശാസ്ത്രത്തിനും പറ്റില്ല. 

അവരോടു നിന്ദ കാണിച്ചിട്ടുണ്ടെങ്കില്‍, കര്‍ത്താവ്, ഈശോ മിശിഹ പറഞ്ഞതു പോലെ, സ്നാപകന്‍ പറഞ്ഞതു പോലെ – "അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കുവിന്‍". അതു മാത്രമേയുള്ളൂ രക്ഷയ്ക്കു  വഴി.

പെറ്റു കൂട്ടുന്നതിന്‍റെ രഹസ്യം അറിയാത്ത നിങ്ങള്‍, എന്താണ് പഠിച്ചിട്ടുള്ളത്? 

കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് 

Related Post

ആരാണ് വൈദ്യന്‍?

Posted by - Mar 17, 2018, 08:04 am IST 0
ആരാണ് വൈദ്യന്‍? ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്‌. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക്  മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍…

പുഷ്പാഞ്ജലി അര്‍ച്ചന

Posted by - Mar 13, 2018, 08:23 am IST 0
പുഷ്പാഞ്ജലി അര്‍ച്ചന ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.…

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

Posted by - Apr 18, 2018, 07:22 am IST 0
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതും കാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.…

ഇന്ന് നരസിംഹ ജയന്തി 

Posted by - Apr 28, 2018, 07:46 am IST 0
ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. കൃതയുഗത്തില്‍ മഹാവിഷ്ണു…

കലിയുഗം

Posted by - May 2, 2018, 07:19 am IST 0
 ഈശ്വരനാകുന്ന സൂര്യന്‍റെ അധ്യക്ഷതയിലാണ് ഭൂമിയില്‍ പ്രപഞ്ചചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഈശ്വരനു മാത്രമെ കാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് നല്‍കാന്‍ സാധിക്കൂ.കാലം ചാക്രികമായാണ് കറങ്ങുന്നത്. 24 മണിക്കൂറില്‍…

Leave a comment