എന്താണ് ഹനുമദ് ജയന്തി

528 0

എന്താണ് ഹനുമദ് ജയന്തി

"അതുലിത ബലധാമം ഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാം അഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതി പ്രിയഭക്തം വാതജാതം നമാമി"

ചൈത്ര മാസത്തിലെ ശുക്ലപക്ഷ പൗർണമി ഹിന്ദു വിശ്വാസമനുസരിച്ച് ശ്രീരാമ ഭക്തനായ ആഞ്ജനേയ സ്വാമികളുടെ ജന്മദിനമാണ്‌. ഇന്നേ ദിവസം ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നു , ഹനുമാൻ ജയന്തി ദിവസം വ്രതമിരുന്ന് പൂർണ ഉപവസത്തോടെ ഹനുമത് ദ്വാദശ നാമമന്ത്രം, ഹനുമാൻ ചാലീസ, സുന്ദരകാണ്ഡം ഇവ പാരായണം ചെയ്യുന്നത് സർവദുഃഖ ദുരിതമകറ്റാൻ സഹായിക്കുന്നു. രാത്രി പാലും പഴവും മാത്രം സേവിക്കുക. ശത്രുദോഷം, ക്ഷുദ്രപ്രയോഗം എന്നിവയിൽ നിന്നും മോചനം നേടാൻ ഈ വ്രതം സഹായിക്കുന്നു. ഹനുമൽ ക്ഷേത്രദർശനം നടത്തുന്നതും വെറ്റില മാല, വട മാല സമർപ്പിക്കുന്നതും ഉത്തമമാണ്.

വീരതയുടെയും, നിസ്വാർത്ഥ സേവനത്തിൻറെയും, നിഷ്കാമ ഭക്തിയുടെയും, ധൈര്യത്തിന്റെയും എക്കാലത്തെയും ഉജ്വലമായ പ്രതീകമാണ് ഹനുമാൻ. സ്വാമി വിവേകാനന്ദൻ യുവാക്കൾക്ക് ഏറ്റവും ഉത്തമമായ മാതൃകയായി നിർദ്ദേശിച്ചത് ശ്രീ ഹനുമാനെയായിരുന്നു. അതുകൊണ്ടുതന്നെ ഹനുമദ് ജയന്തി ദിനം ധൈര്യത്തിന്റെയും, ലക്ഷ്യബോധത്തിന്റെയും, അചഞ്ചലമായ ഇച്ഛാശക്തിയുടെയുമൊക്കെ ദിവസമാണ്.

Related Post

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

Posted by - Apr 18, 2018, 07:22 am IST 0
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതും കാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.…

കാവ് എന്തിനാണ്?

Posted by - Mar 5, 2018, 10:30 am IST 0
കാവ് എന്തിനാണ്? കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്. നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഏഴാമതും സ്വർണത്തിൽ ചുംബിച്ചു 

Posted by - Apr 9, 2018, 08:02 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഏഴാമതും സ്വർണത്തിൽ ചുംബിച്ചു  ഫൈനൽ മത്സരത്തിൽ സിംഗപ്പൂരിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ടീം ഇന്ത്യക്ക് ഏഴാമതൊരു സ്വർണം കൂടി സമ്മാനിച്ചു.…

പുനർജന്മം  

Posted by - Mar 14, 2018, 08:53 am IST 0
പുനർജന്മം ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന…

നാളികേരം അടിക്കുന്ന വഴിപാട്

Posted by - Apr 19, 2018, 07:18 am IST 0
നാളികേരം അടിക്കുന്ന വഴിപാട് മിക്ക ക്ഷേത്രങ്ങളിലും ഗണപതിഭഗവാന് സങ്കൽപ്പിച്ച് നാളികേരമടിക്കുന്ന വഴിപാട് സർവ്വ സാധാരണമാണല്ലോ ക്ഷേത്രത്തിൽ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന  ശിലയിലോ കരിങ്കൽ തറയിലോ നാളികേരമടിക്കുമ്പോൾ ബാഹ്യാവരണമായ…

Leave a comment