*ശ്രീനാരായണ ഗുരുദേവൻ രചിച്ച ഭദ്രകാള്യഷ്ടകത്തിലെ ഒരുഭാഗം 

247 0

 *ശ്രീനാരായണ ഗുരുദേവൻ രചിച്ച ഭദ്രകാള്യഷ്ടകത്തിലെ ഒരുഭാഗം 

മാതംഗാനന ബാഹുലേയ ജനനീം

മാതംഗ സംഗാമിനീം

ചേതോഹാരിതനുച്ഛവീം ശഫരികാ–

ചക്ഷുഷ്മതീമംബികാം

ജ്യംഭത്പ്രൗഡ നിസുംഭസുംഭമഥിനീ–

മംഭോജ ഭൂപൂജിതാം

സമ്പത് സന്തതി ദായിനീം ഹൃദിസദാ

ശ്രീ ഭദ്രകാളീം ഭജേ

മാതംഗാനന ബാഹുലേയ ജശനീം=ആനമുഖനായ ഗണപതിക്കും ഒന്നിലധികം മാതാക്കളാൽ വളർത്തപ്പെട്ട സുബ്രഹ്മണ്യനും അമ്മയായിട്ടുള്ളവനും

മാതംഗ സംഗാമിനീം=ആനയെപ്പോലെ മന്ദമായി ഗമനം ചെയ്യുന്നവളും

ചേതോഹാരിതനുച്ഛവിം=ആരുടെ മനസ്സിനെയും ആകർഷിക്കത്തക്ക രൂപ ലാവണ്യത്തോടുകൂടിയവളും

ഗഫരികാ ച ക്ഷുഷ്മതീം=പരൽമീൻ പോലെ തിളങ്ങുന്ന കണ്ണുകളോടു കൂടിയവളും

അംബികാം=ജഗൻമാതാവും

ജ്യംഭത്പ്രൗഢ നിസുംഭസുംഭ മഥിനീം=വരബലം കൊണ്ടഹങ്കരിച്ച നിസുംഭസുംഭൻമാരെന്ന അസുരന്മാരെ യുദ്ധത്തിൽ വധിച്ചവളും 

അംഭോജ ഭൂപൂജിതാം=ബ്രഹ്മാവിനുപോലും പൂജ്യയും

സമ്പത്ഭാഗ്യവും സന്താനഭാഗ്യവും കനിഞ്ഞരുളുന്നവളുമായ

ശ്രീഭദ്രകാളീം=ശ്രീഭദ്രകാളീദേവിയെ 

ഹൃദിസദാഭജേ=ഞാൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചാരാധിക്കുന്നു

ആനമുഖനായ ഗണപതി ക്കും ഒന്നിലധികം മാതാക്കളാൽ വളർത്തപ്പെട്ട സുബ്രഹ്മണ്യനും അമ്മയായിട്ടുള്ളവനും ആനയെപ്പോലെ മന്ദമായി ഗമനം ചെയ്യുന്നവളും ആരുടെ മനസ്സിനെയും ആകർഷിക്കത്തക്ക രൂപ ലാവണ്യത്തോടുകൂടിയവളും പരൽമീൻപ്പോലെ തിളങ്ങുന്ന കണ്ണുകളോടു കൂടിയവളും ജഗൻമാതാവും വരബലംകൊണ്ടഹങ്കരിച്ച സുംഭനിസുംഭന്മാരെന്ന അസുരന്മാരെ  യുദ്ധത്തിൽ വധിച്ചവളും ബ്രഹ്മാവിനു പോലും പൂജ്യയും ഭജിക്കുന്നവർക്കു സമ്പത് ഭാഗ്യവും സന്താനഭാഗ്യവും കനിഞ്ഞരുളുന്നവളുമായ ശ്രീഭദ്രകാളിദേവിയെ ഞാൻ ഹൃദയത്തിൽ സദാ പ്രതിഷ്ഠിച്ചാരാധിക്കുന്നു. 

Related Post

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഏഴാമതും സ്വർണത്തിൽ ചുംബിച്ചു 

Posted by - Apr 9, 2018, 08:02 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഏഴാമതും സ്വർണത്തിൽ ചുംബിച്ചു  ഫൈനൽ മത്സരത്തിൽ സിംഗപ്പൂരിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ടീം ഇന്ത്യക്ക് ഏഴാമതൊരു സ്വർണം കൂടി സമ്മാനിച്ചു.…

അഘോരശിവന്‍

Posted by - Apr 24, 2018, 09:56 am IST 0
അഘോരശിവന്‍ അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്.…

ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

Posted by - Apr 4, 2018, 08:49 am IST 0
ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം പാലാഴി മഥനത്തിൽ  ലഭിച്ച  അമൃത്  ഗണേശനെ സ്മരിക്കാതെ  കഴിക്കാൻ തുനിഞ്ഞ  ദേവന്മാരെ…

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST 0
മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

പുനർജന്മം  

Posted by - Mar 14, 2018, 08:53 am IST 0
പുനർജന്മം ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന…

Leave a comment