റിമാൻഡിലായ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

440 0

കോഴിക്കോട്: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെപി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട ജില്ലാ കോടതി പരിഗണിക്കും.

ഇന്നലെയാണ് പ്രകാശ് ബാബു പമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രകാശ് ബാബുവിനെതിരെയുള്ള കേസ്.

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതുൾപ്പെടെയുള്ള കേസുകളും പ്രകാശ് ബാബുവിനെതിരെ ഉണ്ട്. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കെപി പ്രകാശ് ബാബു. 

Related Post

മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ 

Posted by - Mar 17, 2018, 07:58 am IST 0
മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ  മോദി സർക്കാരിനെതിരെ പരാമർശവുമായാണ് മന്ത്രി പിണറായി വിജയൻ രംഗത്തുവന്നിട്ടുള്ളത്‍.  ഉത്തർപ്രദേശിൽ ബിജെപി നേരിട്ട തോൽവി ഇതിനു ഉദാഹരണമാണെന്നും ബിജെപി ഭരണത്തിൽ…

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST 0
ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍…

രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി

Posted by - Dec 3, 2018, 09:32 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ…

കേരളത്തില്‍ ഇന്ന് 84പേര്‍ക്ക് കോവിഡ് 31പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

Posted by - May 28, 2020, 06:07 pm IST 0
കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ…

സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അസം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കും: അഖിലേഷ് യാദവ്

Posted by - Sep 15, 2019, 11:31 am IST 0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തിൽ വന്നാൽ റാംപൂർ എംപി ആസാം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന്   അഖിലേഷ് യാദവ് പറഞ്ഞു. ശ്രീ അസം ഖാന്റെ…

Leave a comment