കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരാമര്‍ശങ്ങളുടെ പേരിലുള്ള കേസ് നടപടി റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് അതൃപ്തി വ്യക്തമാക്കിയത്.
ആരെക്കുറിച്ചും എന്തും പറയാമെന്ന് ജോർജ് കരുതരുത് എന്നു പറഞ്ഞ കോടതി, സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് ചോദിച്ചു. പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞു എന്നും കോടതി നിരീക്ഷിച്ചു.
ഇരയെ കക്ഷിയാക്കി പേര് പരാമർശിച്ച് ഹർജി നൽകിയ പി.സി.ജോർജ് എംഎൽഎയുടെ നടപടി നിയമ വിരുദ്ധവും സുപ്രീംകോടതിയുടെ ലംഘനവുമാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രർത്തി ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്നുള്ള പ്രതികൂല പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.