കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി: സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന

261 0

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചനയുണ്ടെന്നും  ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ബി.എസ്. യെദിയൂരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തു.  സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണക്കത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി. ക​ത്ത് ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞിരുന്നു.  

ഇതിനിടെ എംഎല്‍എമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.

Related Post

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

Posted by - Nov 10, 2018, 12:00 pm IST 0
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട്…

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST 0
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി…

വേണ്ടിവന്നാൽ രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കും: രജനി കാന്ത് 

Posted by - Nov 20, 2019, 10:33 am IST 0
ചെന്നൈ:  കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന്  അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി…

ബംഗാളിൽ  ബിജെപി -തൃണമൂൽ സംഘർഷം

Posted by - Sep 28, 2019, 03:49 pm IST 0
കൊൽക്കത്ത : പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ റാംപൂരിൽ നടന്ന സംഘർഷത്തിൽ 10 ബിജെപി പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.  തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് തൃണമൂൽ…

Leave a comment