കലൈഞ്ജർ വിടവാങ്ങി  

345 0

പ്രശോഭ്.പി നമ്പ്യാർ 

തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരം 6.10 നാണു അന്തരിച്ചത്.

മൂർച്ചയേറിയ വാക്പ്രവാഹം കൊണ്ടും മുന തെറ്റാത്ത തന്ത്രങ്ങൾ കൊണ്ടും ദേശിയ രാഷ്ട്രീയത്തിലെതന്നെ ഗതിവിഗതികൾ നിയന്ത്രിച്ച ചാണക്യനായിരുന്നു "കലൈഞ്ജർ" എന്ന ഓമനപ്പേരിലറിയപെട്ട മുത്തുവേൽ കരുണാനിധി. കലയിലും സാഹിത്യത്തിലും ബാല്യകാല൦ മുതൽക്കേ അതീവ തല്പരനായിരുന്ന അദ്ദേഹം ദ്രാവിഡ ആശയങ്ങളോട് ആകൃഷ്ടനായി പതിനാലാം വയസിൽ രാഷ്ട്രീയ രംഗത്തേക്കു അരങ്ങേറ്റം കുറിച്ചു.

സി എൻ അണ്ണാദുരൈ എന്ന രാഷ്ട്രീയ വന്മരത്തിന്റെ കീഴിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച കരുണാനിധിക്ക് ഡിഎംകെ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനാകാൻ അധിക കാലമൊന്നും വേണ്ടിവന്നില്ല.രാഷ്ട്രീയത്തോടൊപ്പം സിനിമയും സാഹിത്യവും ഒപ്പം ചേർത്ത അദ്ദേഹം എൺപതില്പരം ചലച്ചിത്രങ്ങൾക്കും നൂറോളം നാടകങ്ങൾക്കും തിരക്കഥയെഴുതി. രാഷ്ട്രീയത്തോടൊപ്പം തന്ന സിനിമ എന്ന മാധ്യമത്തെയും ദ്രാവിഡ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായി അദ്ദേഹം ഉപയോഗിച്ചു.

1957 -ഇൽ ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ച അദ്ദേഹം 1967-യിൽ  അണ്ണാദുരൈ മന്ത്രിസഭയിൽ പൊതുമരാമത്തു മന്ത്രിയായി ആദ്യമായ് ഭരണരംഗത്തേക്കു കാലെടുത്തുവെച്ചു. തുടർന്ന് 1969-ഇൽ രാഷ്ട്രീയ ഗുരുവായ അണ്ണാദുരൈയുടെ മരണത്തോടെ ആദ്യമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. 18 വർഷവും ഒൻപതു മാസവും മുഖ്യമന്ത്രിയായി സംസ്ഥാനത്തിന്റെ ഭരണചക്രം കൈകാര്യം ചെയ്ത കലൈഞ്ജർ മത്സരിച്ച 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു.എട്ടു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിനൊടുവിൽ 94-ആം വയസിൽ അരങ്ങൊഴിയുമ്പോൾ വിടവാങ്ങുന്നത് തന്ത്രങ്ങൾ കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തെ വിസ്മയിപ്പിച്ച രാഷ്ട്രീയവും കലയും ഒരേ കുടക്കീഴിൽ തുന്നിച്ചേർത്ത പകരം വെക്കാനില്ലാത്ത രാഷ്ട്രീയ വ്യക്തിത്വമാണ്.

മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടിൽ ഇന്നു പൊതു അവധിയും ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.  

Related Post

ശബരിമല യുവതീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

Posted by - Nov 13, 2018, 10:21 pm IST 0
തിരുവനന്തപുരം ;  ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല – മകരവിളക്ക്…

തോല്‍വിയെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം; വിശ്വാസി സമൂഹം പാര്‍ട്ടിയെ കൈവിട്ടത് തിരിച്ചറിഞ്ഞില്ലെന്ന് വിമര്‍ശനം

Posted by - May 27, 2019, 11:12 pm IST 0
ന്യൂഡല്‍ഹി: ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം. ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും സി.പി.എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം…

നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌ 

Posted by - Oct 25, 2018, 10:00 pm IST 0
തിരുവനന്തപുരം: രാഷ്ട്രീയ താല്പര്യത്തിനായി സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച്‌ എ.ഐ.സി.സി ആഹ്വാന പ്രകാരം നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌…

 മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എന്‍സിപിയും ശിവസേനയുമായി ധാരണയിലായി   

Posted by - Nov 13, 2019, 05:10 pm IST 0
മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും…

എക്‌സിറ്റ് പോളുകളില്‍ ആത്മവിശ്വാസം ഇരട്ടിച്ച് ബിജെപി; അത്ഭുതങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷനിരയില്‍ തിരക്കിട്ട കൂടിയാലോചനകള്‍  

Posted by - May 20, 2019, 12:47 pm IST 0
ഡല്‍ഹി: മുന്നൂറില്‍ അധികം സീറ്റുകള്‍ കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചതോടെ എന്‍ഡിഎക്യാനിപല്‍ ആത്മവിശ്വാസം ഇരട്ടിച്ചു. അതേസമയം അത്ഭുതം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍…

Leave a comment