പ്രവര്‍ത്തകസമിതി യോഗത്തിലും രാജിസന്നദ്ധത അറിയിച്ച് രാഹുല്‍; തടഞ്ഞ് മന്‍മോഹന്‍ സിംഗും പ്രിയങ്കയും  

417 0

ന്യൂഡല്‍ഹി: പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയാറാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിംഗും പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയാല്‍ രാഹുലിന് അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടി വരും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുല്‍ ഗാന്ധി അഭിനന്ദനമറിയിച്ചിരുന്നു. മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് രാഹുല്‍ നന്ദിയും പറഞ്ഞു.

Related Post

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Posted by - Apr 23, 2018, 07:20 am IST 0
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ…

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്

Posted by - May 12, 2018, 04:02 pm IST 0
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കടക്ക് പുറത്ത്. പുറത്തിറങ്ങാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍…

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST 0
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണം : വി ടി ബല്‍റാം

Posted by - Jun 10, 2018, 10:58 am IST 0
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് വി ടി ബല്‍റാം എംഎല്‍എ. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഇപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല എന്നാണറിയുന്നതെങ്കിലും ഒരു വര്‍ഷത്തോളം…

മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടു: രാഹുല്‍ ഈശ്വര്‍

Posted by - Oct 23, 2018, 09:33 pm IST 0
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റണമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി.…

Leave a comment