ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി രാജിവെച്ചു

452 0

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കുടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിര്‍മ്മല്‍ സിങ്ങിന്റെ രാജി. മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണ് മെഹ്ബൂബ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി രാജിവെച്ചത്. നിയമസഭാ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത പകരം ഉപമുഖ്യമന്ത്രിയാകും. 

ഇന്ന് ഉച്ചയോടെ പുതിയ ക്യാബിനറ്റ് മന്ത്രിമാരടക്കം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12 മണിയോടെ പുതിയ ക്യാബിനറ്റ് മന്ത്രിമാരടക്കം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്യത്തെ ഞെട്ടിച്ച കത്വവ സംഭവത്തില്‍ ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മന്ത്രിസഭാ പുന:സംഘടനാ. എന്നാൽ മന്ത്രിസഭയിലെ മുഴുവന്‍ ബിജെപി മന്ത്രിമാരെയും മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരുമെന്നാണ് സൂചന. 

അതേസമയം ചിലരെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിഡിപി-ബിജെപി സഖ്യ മന്ത്രിസഭയില്‍ ബിജെപിക്ക് ഒന്‍പത് മന്ത്രിമാരാണുള്ളത്.  വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയതിന്റെ ഭാഗമായി രാജ്ഭവന് പകരം ഒരു കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

Related Post

ഇതര മതത്തിൽനിന്ന് വിവാഹം: യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

Posted by - Apr 28, 2018, 08:18 am IST 0
തൃശൂർ : ഇതര മതത്തിൽനിന്ന് വിവാഹം ചെയ്ത യൂത്ത്  കോൺഗ്രസ് നേതാവിനെ കോൺഗ്രസ് മണ്ഡലം വാട്ട്സാപ്  ഗ്രൂപ്പിൽനിന്ന് പുറത്താക്കി. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചേർപ്പ് മണ്ഡലത്തിലെ…

സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

Posted by - Dec 19, 2018, 03:18 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍…

രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ  പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്

Posted by - Jan 1, 2019, 11:05 am IST 0
ന്യൂഡല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഒരാള്‍കൂടി രാഷ്ട്രീയത്തിലേക്ക് ചുവട്…

ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല; വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി; ബി .ഗോപാലകൃഷ്ണന്‍ 

Posted by - Jan 2, 2019, 12:31 pm IST 0
കൊച്ചി : ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല എന്നും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി എന്നും ബി .ഗോപാലകൃഷ്ണന്‍ . പോലീസ് ഇവരെ ആണും…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST 0
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ…

Leave a comment