അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

323 0

കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച്‌ ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഹൈബി ഈഡന്‍, വി ടി ബല്‍റാം, റോജി എം ജോണ്‍, ഷാഫി പറമ്ബില്‍, കെ എസ് ശബരി നാഥന്‍, അനില്‍ അക്കര എന്നിവരാണ് കത്തയച്ചത്. 

ഘടകകക്ഷികള്‍ക്കു മുന്നില്‍ മുട്ടിലിഴയുന്ന തീരുമാനമാണ്​ കോണ്‍ഗ്രസ്​ നേതൃത്വം സ്വീകരിക്കുന്നതെന്ന്​ ജയന്ത്​ പറഞ്ഞു. രാജി കെ.പി.സി.സി പ്രസിഡന്‍റിന്​ അയച്ചിട്ടുണ്ട്​. ​എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. തീരുമാനം അവിശ്വസനീയമാണെന്നും ഇത് കീഴടങ്ങലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. തീരുമാനം ആത്മഹത്യാപരമെന്ന് ഹൈബി ഈഡന്‍ എംഎല്‍എയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി.ടി ബല്‍റാം എം എല്‍എയും പറഞ്ഞു.

Related Post

ശരദ് പവാറുമായി  ശിവസേന നേതാവ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. കൂടുതൽ ച്ര്ച്ചകൾ ഇന്ന്

Posted by - Nov 22, 2019, 10:28 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വ്യാഴാഴ്ച രാത്രിയില്‍ സൗത്ത് മുംബൈയിലെ പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.  …

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

Posted by - Dec 4, 2018, 11:43 am IST 0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതേസമയം, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി…

അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - May 8, 2018, 01:30 pm IST 0
ബംഗളൂരു: അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ

Posted by - Nov 9, 2018, 02:33 pm IST 0
കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കോടതി ചെലവായ…

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Nov 17, 2018, 10:24 am IST 0
പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി. എം ആരോപിച്ചു.

Leave a comment