കേരളത്തില്‍ ഇന്ന് 84പേര്‍ക്ക് കോവിഡ് 31പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

270 0

കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തില്‍ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു.
1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്.
31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. മൂന്ന് പേര്‍ക്ക് നെഗറ്റീവായി. തെലങ്കാന സ്വദേശിയാണ് മരിച്ചത്.തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22 ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തിയതാണ്. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10 മലപ്പുറം എട്ട്, തിരുവനന്തപുരം, തൃശ്ശൂര്‍ഏഴ്, കോഴിക്കോട് ആറ് എന്നിവയാണ് പോസിറ്റീവായര്‍.പോസിറ്റീവായവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ആകെ 82 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി ആറ് ഹോട്ട്‌സ്‌പോട്ട്. കാസര്‍കോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി .മുനിസിപ്പാലിറ്റിയിലുമാണുള്ളത്്‌

Related Post

യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ

Posted by - Apr 23, 2018, 06:57 am IST 0
യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ യശ്വന്ത് സിൻഹയ്ക്ക് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ ആണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ ബിജെപിയെ  വെല്ലുവിളിച്ചുകൊണ്ടാണ് പാർട്ടി…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു  

Posted by - Jun 19, 2019, 07:20 pm IST 0
ബെംഗളൂരു: വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസ് കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗുണ്ടു റാവുവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയെയും നിലനിര്‍ത്തിയാണ് യൂണിറ്റ് പിരിച്ചുവിട്ടത്.…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം ഉലയുന്നു; പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന് കുമാരസ്വാമി എത്തിയില്ല  

Posted by - May 21, 2019, 08:09 pm IST 0
ബെംഗളുരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം വീണ്ടും വഷളായി. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും ഇരുപാര്‍ട്ടികളുമായുള്ള സഖ്യം. കര്‍ണാടകത്തില്‍ ഫലം മോശമായാല്‍ ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് സിദ്ധരാമയ്യ…

Leave a comment