മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണനീക്കം ശക്തം പ്രതിരോധിച്ച് പവാറും

470 0

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ശക്തമെന്ന് ശിവസേന നേതാവ്.മഹാരാഷ്ട്രയില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി നേതാവ് നാരായണ റാണെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.
പവാറിന്റെ നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാതിരുന്നതും എന്‍സിപി നേതാവിന് അതൃപ്തി ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത തള്ളിയ ശിവസേനയും എന്‍സിപിയും ഭരണം കിട്ടാനായി ബിജെപിയാണിതിന് പിന്നില്ലെന്നും ആരോപിച്ചു. ഭരണകക്ഷികളില്‍ ഭിന്നതയില്ലെന്നും സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ചു ആശങ്ക ഇല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും എന്‍സിപി തലവന്‍ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു ശിവസേന നേതാവിന്റെ ട്വീറ്റ്.

Related Post

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്‌റ്റ്‌ലിയുടെ പേരിടുന്നു

Posted by - Aug 28, 2019, 03:56 pm IST 0
. ഓഗസ്റ്റ് 24 ന് അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് ദില്ലി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ…

കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

Posted by - Jun 3, 2018, 09:46 am IST 0
മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത…

അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

Posted by - Dec 14, 2018, 05:46 pm IST 0
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ്…

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 27, 2018, 11:16 am IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍…

'ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Posted by - Nov 17, 2019, 01:19 pm IST 0
ന്യൂഡൽഹി: നിശ്ചിത തൊഴിൽസമയവും സ്ഥിരവരുമാനവുമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് ‘ഒരു രാജ്യം, ഒരു ശമ്പളദിനം’ സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യങ്ങൾ എന്നിവസംബന്ധിച്ച്…

Leave a comment