സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി  

434 0

ഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം.

ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാന്‍ ഫറൂഖ് അബ്ദുള്ള ചൈനയുടെ സഹായം തേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയ കോടതി, ഇതുപോലൊരു ഹര്‍ജി നല്‍കിയതിന് 50,000 രൂപ  പിഴയും ചുമത്തി.

Related Post

ഹരിയാനയിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കും : ബിജെപി

Posted by - Oct 25, 2019, 08:50 am IST 0
ഹരിയാന : ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ  തയ്യാറെടുത്ത് ബിജെപി.  എത്രയും വേഗത്തിൽ തന്നെ സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കും. 90 അംഗത്വമുള്ള നിയമസഭയിൽ 40 സീറ്റാണ്…

പ്രിയങ്കാ ഗാന്ധിയുടെ ഫോൺ ചോർത്തൽ  അന്വേഷിക്കണമെന്ന്  കോൺഗ്രസ്സ്

Posted by - Nov 4, 2019, 10:01 am IST 0
ന്യൂ ഡൽഹി : പ്രിയങ്കാ ഗാന്ധിയുടേത് ഉൾപ്പെടെ 121 ഇന്ത്യക്കാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതികളിൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്സ്. ഇസ്രായേലി സ്പൈവെയറാണ് കോൺഗ്രസ്സ്…

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST 0
ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം,…

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍

Posted by - Aug 1, 2018, 08:04 am IST 0
തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമടക്കം ഇന്റര്‍നെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്ലാണ് ഓണ്‍ലൈന്‍…

ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി: അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 11, 2020, 05:14 pm IST 0
ന്യൂഡല്‍ഹി:  ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്  അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. ദില്ലിയിലെ…

Leave a comment