വി.മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രി  

276 0

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക. പ്രഹ്‌ളാദ് ജോഷിയാണ് പാര്‍ലമെന്ററികാര്യ മന്ത്രി.

കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്റില്‍ എത്തിയത്.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരന്‍. ഏറെക്കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തിയത് .

Related Post

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം:  കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി സുപ്രീം കോടതി

Posted by - Apr 16, 2019, 04:00 pm IST 0
ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി.…

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം: വിശദീകരണവുമായി കേന്ദ്ര നിയമ മന്ത്രി 

Posted by - Feb 27, 2020, 03:31 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി  എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാര്‍ശ…

ചന്ദ്രയാൻ 2: തിരിച്ചടിയിൽ നിരാശരാകരുതെന്ന്  പ്രധാനമന്ത്രി

Posted by - Sep 7, 2019, 11:37 am IST 0
ചന്ദ്രയാൻ 2 ന്  ഏറ്റ തിരിച്ചടിയിൽ  ഐഎസ്ആർഒയ്ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി.  ഐഎസ്ആർഒ ആസ്ഥാനത്ത് വെച്ചാണ് പ്രധാനമന്ത്രി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാർക്ക് പിന്തുണ അറിയിച്  രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.…

ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

Posted by - Dec 24, 2018, 10:49 am IST 0
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

Leave a comment