വീണ്ടും കത്വാ മോഡല്‍ പീഡനം : ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു 

329 0

പൂനെ : വീണ്ടും കത്വാ മോഡല്‍ പീഡനം പൂനയിലും. ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ക്ഷേത്രം ശുചീകരിക്കുന്ന സ്ത്രീയുടെ 18 വയസ്സുകാരനായ മകനാണ് കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. പിംപ്രിയില്‍ ക്ഷേത്രത്തിനടുത്ത് കളിക്കുകയായിരുന്ന എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പിംപ്രി കരല്‍വാഡിയിലുണ്ടായ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി രോഹന്‍ ബാലെകറെ ബുധനാഴ്ച പൊലീസ് അറസ്റ്റുചെയ്തു. മോര്‍വാഡി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

അറസ്റ്റിലായ രോഹന്റെ അമ്മയാണ് ക്ഷേത്രത്തിലെ ശുചീകരണപ്രവൃത്തി ചെയ്യുന്നത്. സ്‌കൂള്‍പഠനം നിര്‍ത്തിയ പ്രതി അമ്മയുടെ സഹായിയായി നില്‍ക്കുകയായിരുന്നു. ആരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് കേസന്വേഷിച്ച പിംപ്രി പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ ജാദവ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖംപ്രാപിച്ചുവരുന്നു. പ്രതിക്കെതിരേ പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചതായും ജാദവ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതി കുട്ടിയെ ക്ഷേത്രത്തില്‍ ഉപേക്ഷിച്ചുപോവുകയായിരുന്നു. അമ്മ ക്ഷേത്രത്തിലെത്തിയപ്പോള്‍ കുട്ടി നടന്ന സംഭവങ്ങള്‍ പറഞ്ഞു. പിന്നീട് ഇവര്‍ പിംപ്രി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Related Post

പോക്സോ നിയമത്തിൽ ഭേദഗതിക്ക് സാധ്യത

Posted by - Apr 21, 2018, 08:15 am IST 0
പോക്സോ നിയമത്തിൽ ഭേദഗതിക്ക് സാധ്യത പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വധശിക്ഷയാക്കുന്നതിനുവേണ്ടി പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നു എന്ന് കേന്ദ്ര സർക്കാർ…

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി

Posted by - May 2, 2018, 05:30 pm IST 0
ബംഗളൂരു: അര്‍ബുദ ബാധിതയായി കഴിയുന്ന അമ്മയെ കാണുന്നതിന് വേണ്ടി മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്‌റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി…

കശ്മീരിലെ  ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും  

Posted by - Nov 12, 2019, 09:35 am IST 0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ  നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ…

 പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്  ഐപിഎസ് ഓഫിസര്‍ രാജിവെച്ചു  

Posted by - Dec 12, 2019, 10:14 am IST 0
മുംബൈ: പൗരത്വഭേദഗതി ബില്‍ രാജ്യസഭയിൽ  പാസാക്കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് മഹാരാഷ്ട്രയിലെ അബ്ദുറഹ്മാന്‍ എന്ന ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാന്‍ സർവീസ്…

Leave a comment