രാഹുല്‍ തുടര്‍ന്നേക്കും; അനുനയിപ്പിക്കാന്‍ പ്രിയങ്ക  

362 0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ഗാന്ധി തുടര്‍ന്നേക്കുമെന്ന് സൂചന. നേതാക്കളെ കാണാന്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയാല്‍ പകരമാളെ കïെത്താന്‍ പ്രയാസമായിരിക്കുമെന്നും മറ്റൊരാളെ കïെത്താന്‍സാവകാശം വേണമെന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധി,രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിസച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ്‌വക്താവ് രണ്‍ദീപ് സുര്‍ജെവാലഎന്നിവര്‍ ഇന്നലെ രാവിലെരാഹുലിന്റെ വീട്ടിലെത്തി ചര്‍ച്ചനടത്തി. രാഹുലിനു പിന്തുണയുമായി എം.കെ.സ്റ്റാലിന്‍രംഗത്തെത്തി. കോണ്‍ഗ്രസ്അധ്യക്ഷ സ്ഥാനത്തു നിന്നു രാജിവയ്ക്കരുതെന്നു ഫോണില്‍അഭ്യര്‍ഥിച്ചു.രാഹുല്‍ ഗാന്ധി പിന്‍മാറുകയാണെങ്കില്‍ അത് ആത്മഹത്യാപരമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് ഫലം എല്ലാത്തിന്റെയുംഅവസാനമല്ല. ശത്രുക്കള്‍ക്ക് ആയുധം നല്‍കരുതെന്നും രാഹുലിനോട്‌ലാലു പ്രസാദ് പറഞ്ഞു.അധ്യക്ഷസ്ഥാനത്ത്‌നിന്ന് മാറാന്‍ രാഹുലിനെപ്രേരിപ്പിച്ച നിലപാടുകള്‍ഇതാണ്: ഈ തിരഞ്ഞെടുപ്പില്‍ താന്‍ ഓടി നടന്ന്പണിയെടുത്തു. ഉറക്കമില്ലാതെകഠിനാധ്വാനം ചെയ്തു. പക്ഷേഗ്രൂപ്പുകളികള്‍ എല്ലാം തുലച്ചു.രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റുംഅടക്കമുള്ളവര്‍ വരെ പരസ്പരം കാലുവാരി. എങ്ങനെയുംഎണ്‍പത് സീറ്റുകളില്‍ എങ്കിലുംഎത്താനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്‍എല്ലാം സ്വന്തം ഉത്തരവാദിത്തംഎന്ന രീതിയിലാണ്. ഈ രീതിനല്ലതല്ല. കൂട്ടായ ഉത്തരവാദിത്തം ഉണ്ടാവണം. ഇതൊരു പാര്‍ട്ടിയാണ്.എല്ലാം ഗാന്ധി കുടുംബത്തിന്റെ തലയില്‍ എന്നമട്ടില്‍ മറ്റുനേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ്.ഇതിനിടെ രാജസ്ഥാന്‍ കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരിയ രാജിപ്രഖ്യപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍മന്ത്രിസ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് കഠാരിയ പറഞ്ഞു.

Related Post

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

സമാധാനവും മതസൗഹാർദ്ദവും കാത്തു സൂക്ഷിക്കണം : മോദി   

Posted by - Nov 7, 2019, 04:25 pm IST 0
ന്യൂഡൽഹി: അയോധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. രാജ്യത്ത് മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  കഴിഞ്ഞ ദിവസം…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

മുംബൈ കോവിഡ് 19 ഹോട്ട്സ്പോട്ട്.

Posted by - Apr 19, 2020, 11:03 am IST 0
കേരളം കോവിഡ് 19നെ ഏതാണ്ട് അതിജീവിച്ഛിരിക്കുന്നു.  തമിഴ്നാട്ടിലും രണ്ട് ദിവസംകൊണ്ട് രോഗികളുടെ  എണ്ണത്തിൽ വർദ്ധനവ് കുറഞ്ഞു. തെലങ്കാനയിലും ആന്ധ്രയും അതിജീവനത്തിന്റെ പാതയിൽ തന്നെയാണ്. എന്നാൽ ഉത്തരേന്ത്യയിൽ നിന്ന്…

പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ ലംഘനം: ഒരു സിവിലിയന് പരിക്ക്

Posted by - May 4, 2018, 10:56 am IST 0
കേരന്‍: ജമ്മു കശ്മീരിലെ കേരന്‍ മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിവിലിയന് പരിക്കേറ്റു. പാക്കിസ്താന്‍ നുഴഞ്ഞുകയറി അക്രമിക്കുക‍യാണെന്നും അതിനെ ചെറുത്തു…

Leave a comment