മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

234 0

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്‌പേയിയെ ജൂണ്‍ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വാജ്പേയ് പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയതെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കൃത്യമായ വിവരമൊന്നും പുറത്തുവിട്ടതുമില്ല.

ചികിത്സയിലുള്ള മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്‌പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രയിലെത്തി. ഞായറാഴ്ച രാത്രി ഒന്‍പതോടെ എഐഐഎംഎസില്‍ നേരിട്ടെത്തിയായിരുന്നു മോദി വിവരങ്ങള്‍ തിരക്കിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 20 മിനുറ്റോളം ആശുപത്രിയില്‍ ചെലവിട്ട ശേഷം മോദി മടങ്ങി.

Related Post

അയോദ്ധ്യ കേസ് വിധിയിൽ തൃപ്തരല്ല,  പുനഃപരിശോധനാ ഹർജി പരിഗണയിൽ : സുന്നി വഖഫ് ബോർഡ്  

Posted by - Nov 9, 2019, 04:05 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ  സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം…

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന; പുതിയ നിരക്കുകള്‍ ഇന്ന് പ്രബല്യത്തില്‍ വന്നു  

Posted by - May 1, 2019, 12:08 pm IST 0
ന്യൂഡല്‍ഹി : പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. സബ്സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുമാണ് കൂട്ടിയത്. അതേസമയം സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്…

ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി  

Posted by - Apr 25, 2019, 10:41 am IST 0
ചെന്നൈ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

എംപിമാര്‍ക്ക് ഫോണ്‍ സമ്മാനമായി നല്‍കിയതിന്  ഡി കെ ശിവകുമാറിനെതിരെ നോട്ടീസ്

Posted by - Oct 28, 2019, 03:21 pm IST 0
ബെംഗളൂരു: എംപിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതിന് ആദായ നികുതി വകുപ്പ് തനിക്ക് നോട്ടീസയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. ബിജെപി എംപിമാര്‍ക്കും ഫോണ്‍ വിതരണം ചെയ്തിരുന്നെന്നും ഫോണ്‍…

Leave a comment