മൗലാന സാദിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്  

69 0

ദില്ലി: രാജ്യത്താകമാനം കൊറോണ വെറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ നിസാമുദീനിലെ മതസമ്മേളനം സംഘടിപ്പിച്ച തബ്‌ലീഗി ജമാഅത്തെ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മര്‍ക്കസിലെ പുരോഹിതന്‍ മൗലാന സാദ് അടക്കം ഏഴ് പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മൗലാനാ സാദ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. മതസമ്മേളനത്തില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമടക്കം 2000ലധികം പേരായിരുന്നു പങ്കെടുത്തത്. മാര്‍ച്ച് 1 മുതല്‍ 15 വരെയായിരുന്നു സമ്മേളനം നടന്നത്. തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ച ആറ് പേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഇവിടെ ശ്രദ്ധാ കേന്ദ്രമാവുന്നത്. പിന്നീട് ഇവിടെ നിന്നും രാജ്യത്തിന്റെ പലഭാഗത്തും എത്തിയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. പിന്നാലെ നിസാമുദീന്‍ രാജ്യത്ത് കൊറാണ സ്പോര്‍ട്ടായി മാറുകയായിരുന്നു.
 

Related Post

കോവിഡ് 19 മരണം 26500 ന് അടുത്ത്

Posted by - Mar 28, 2020, 10:32 am IST 0
മുംബൈ: കൊവിഡ് 19 രോഗബാധയില്‍ മരണം 26,447ലെത്തി. 577,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കുടുതല്‍ രോഗ ബാധിതര്‍. 94,425. ഇന്നു മാത്രം 8,990…

ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു 

Posted by - Sep 20, 2019, 03:07 pm IST 0
പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.   ജിഎസ്ടി കൗൺസിൽ…

പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ഒരിഞ്ചുപോലും  പുറകോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Posted by - Jan 3, 2020, 09:24 pm IST 0
ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പുറകോട്ടില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ പ്രതികരണവും, പ്രതിഷേധവും നിയമം പഠിച്ചശേഷമാണ് വേണ്ടതെന്നും  അമിത് ഷാ…

 കേരളാ എക്സ്പ്രസ്സ്  ട്രെയിനിൽ തീപിടുത്തം

Posted by - Sep 6, 2019, 04:59 pm IST 0
ന്യൂ ഡൽഹി:കേരളാ എക്സ്പ്രസ്സ് ട്രെയിനിൽ തീപിടുത്തമുണ്ടായി. ചണ്ഡീഗഡ്-കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്.   സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന  ട്രെയിനിനാണ് തീ പിടിച്ചത്. യാത്രക്കാരെയെല്ലാം ഉടനെത്തന്നെ…

Leave a comment