കോവിഡ് 19: മഹാരാഷ്‌ട്രയിൽ മരണം 97  മുംബൈയിൽ ആറ്‌ മലയാളി നഴ്‌സുമാർക്ക്‌കൂടി കോവിഡ്‌;   

234 0

മുംബൈ:  മഹാരാഷ്‌ട്രയിൽ കോവിഡ്‌ ബാധിച്ച്‌  97 പേർ  മരിച്ചു. 229 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 1,364 ആയി ഉയർന്നു.

 മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ ആകെ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി
                                                                                                                                                                                                                                                                                                                                                                                           
രാജ്യത്തെ കൊറോണ വൈറസ് മൂലം ഏറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
                                                                                                                                                                                                                                                                                                        മുംബൈയില്‍ മാത്രം 65 പേരാണ്  കൊറോണ ബാധയെത്തുടര്‍ന്ന് ഇതിനോടകം മരിച്ചത് . ഇന്‍ഡോറില്‍ 23 പേര്‍ മരിച്ചു. ഇവിടെ രോഗികളുടെ എണ്ണം 235 ആയി. പുണെയില്‍ 24 പേരാണ് ഇതുവരെ മരിച്ചത്, ആകെ രോഗികളുടെ എണ്ണം 210ല്‍ എത്തി.

Related Post

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

Posted by - Jan 1, 2020, 12:34 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ ജി.വി.എല്‍ നരസിംഹറാവു നോട്ടീസ് നൽകി . മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം…

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം 

Posted by - Jul 1, 2018, 07:32 am IST 0
ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം. അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടി. അഞ്ചാംതവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി…

ഹിമാചല്‍ പ്രദേശില്‍ 43 മലയാളികള്‍ കുടുങ്ങി കിടക്കുന്നു 

Posted by - Sep 25, 2018, 07:06 am IST 0
ഷിംല: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും മഞ്ഞ് വീഴ്ചയിലും മണ്ണിടിച്ചിലിലും പെട്ട് ഹിമാചല്‍പ്രദേശിലും പഞ്ചാബിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കൊല്ലങ്കോട് നിന്നുള്ള 30…

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

Leave a comment