മോഡി സർക്കാർ ഭീരുക്കളുടെ സർക്കാർ : പ്രിയങ്ക വദ്ര

337 0

ന്യൂ ഡൽഹി : ജനങ്ങളുടെ പ്രക്ഷോഭങ്ങൾ  അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാർ ഭീരുക്കളുടെ സർക്കാരാണെന്ന്  പ്രിയങ്കാ ഗാന്ധി. ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഭയന്നാണ് മോഡി സർക്കാർ വിദ്യാർത്ഥികളുടെയും മാധ്യമപ്രവർത്തകരുടെയും ശബ്ദം അടിച്ചമർത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ജാമിയാ മിലിയാ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച പ്രിയങ്ക, വിദ്യാർത്ഥികളെ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിലൂടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചാലും വിദ്യാർത്ഥികളുടെ ശബ്ദം മോഡിക്ക് കേൾക്കേണ്ടി വരുമെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. സർക്കാർ ജനങ്ങളെ ശ്രദ്ധിക്കേണ്ട സമയത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ ബിജെപിയുടെ സർക്കാർ അടിച്ചമർത്തുകയാണെന്നും ഇത് ഭീരുക്കളുടെ സർക്കാരാണ് എന്ന് പ്രിയങ്ക പറയുന്നു.

Related Post

ഫൊനി ബംഗ്ലാദേശിലേക്ക് കയറി; 15 മരണം; കാര്യമായ ആള്‍നാശമില്ലാതെ ചുഴലിക്കാറ്റിനെ നേരിട്ട ഒഡീഷയെ അഭിനന്ദിച്ച് യുഎന്‍  

Posted by - May 4, 2019, 08:23 pm IST 0
ധാക്ക: ഒഡീഷയിലും ബംഗാളിലും കനത്തനാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് കയറി. വെള്ളിയാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് ബംഗ്ലാദേശിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15 …

മദ്ധ്യപ്രദേശിൽ ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ നിരോധിച്ചു

Posted by - Apr 24, 2018, 03:06 pm IST 0
മദ്ധ്യപ്രദേശിൽ ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ നിരോധിച്ചു. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 2017…

മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

Posted by - Jan 1, 2020, 12:34 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ ജി.വി.എല്‍ നരസിംഹറാവു നോട്ടീസ് നൽകി . മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം…

അതിശക്​തമായ മഞ്ഞുവീഴ്​ച: വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു

Posted by - May 8, 2018, 02:54 pm IST 0
ഡെറാഡൂണ്‍: അതിശക്​തമായ മഞ്ഞുവീഴ്​ചയെ തുടര്‍ന്ന്​ പ്രശ്​സ്​ത തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ്​ ക്ഷേത്രത്തിലായിരുന്നു അന്ത്യം. ശക്​തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന…

മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം: എട്ടുമരണം  

Posted by - May 27, 2019, 11:21 pm IST 0
മുംബൈ: വരള്‍ച്ചയോടൊപ്പം മഹാരാഷ്ട്രയില്‍ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ഇതുവരെ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്തെ വിവിധആശുപത്രികളില്‍ 440 പേര്‍ചികിത്സ തേടി.ഛര്‍ദ്യതിസാരം, തൊണ്ടയിലെ അണുാധ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളും വര്‍ധിച്ചിട്ടുണ്ട്.ഔറംഗാബാദ്, ഹിംഗോളി, പര്‍ഭണി,…

Leave a comment