ജാമിയ മിലിയാ കോളേജ് സംഘർഷത്തിൽ  കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

424 0

ന്യൂ ഡൽഹി : മണിക്കൂറുകളോളം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച ജാമിയ മിലിയാ സർവകലാശാലയിലെ സംഘർഷാവസ്ഥ കുറഞ്ഞു . കേസ് രജിസ്റ്റർ ചെയ്യാതെ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചതോടെയാണ് ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമായത്കു.

വിദ്യാർത്ഥികളെ വിട്ടയച്ചതിനാൽ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പിൻവാങ്ങി.ഇന്നലെ വൈകുന്നേരമാണ് നഗരം യുദ്ധക്കളമായത്. ജാമിയാ മിലിയാ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരം തടയാനായി പൊലീസ് ഇവർക്ക് നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. 
 
പൊതുമുതൽ നശിപ്പിച്ചു എന്ന കാരണം പറഞ്ഞ് പൊലീസ് സർവകലാശാലയ്ക്കുള്ളിൽ കയറുകയായിരുന്നു. അകത്ത് കടന്ന പൊലീസ് വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു.  ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിൽ എടുത്തവർ വിട്ടയക്കാൻ പൊലീസ് ഒടുവിൽ തയ്യാറാവുകയായിരുന്നു.

Related Post

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല: മരട് വിഷയത്തിൽ  ജസ്റ്റിസ് അരുൺമിശ്ര

Posted by - Oct 4, 2019, 06:58 pm IST 0
ന്യൂഡൽഹി: തീരദേശ പരിപാലനനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ ഒരു ഭേദഗതിയും വരുത്തില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് സമയം നീട്ടി…

ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണം; കമല്‍ഹാസന്‍

Posted by - Dec 4, 2018, 07:55 am IST 0
കൊച്ചി: 2019ല്‍ ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. എന്നാല്‍ ബിജെപി മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണ് എന്നും കമല്‍ഹാസന്‍…

ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അതിഥി സിംഗ് 

Posted by - Oct 3, 2019, 10:48 am IST 0
ലഖ്‌നൗ :  ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അദിതി സിംഗ്. യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ചടങ്ങിലാണ് അദിതി…

മഹാരാഷ്ട്രയിലെ പൽഘറിൽ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 5 പേര്‍ കൊല്ലപ്പെട്ടു

Posted by - Jan 12, 2020, 08:05 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറിൽ  കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സ്ഫോടനം.…

Leave a comment