ബജറ്റ് 2020 : 100 പുതിയ വിമാനത്താവളങ്ങൾ  നിർമ്മിക്കും 

315 0

ന്യൂദല്‍ഹി : 2024ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന്  പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുക. 

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) റെയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 1150 ട്രെയിനുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സര്‍വ്വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.

550 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈഫൈ സ്ഥാപിക്കും. മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍ ,148 കിലോമീറ്ററില്‍ ബംഗളുരു സബര്‍ബന്‍ ട്രെയിന്‍ എന്നിവക്കും പദ്ധതിയുണ്ട്. 18600 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023ല്‍ ദല്‍ഹി മുംബൈ എക്‌സ്പ്രസ് വേ പദ്ധതിയും പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനം നടത്തി.

Related Post

അരുണാചലില്‍ എംഎല്‍എയെയും ഏഴംഗ കുടുംബത്തെയും വെടിവെച്ചുകൊന്നു  

Posted by - May 21, 2019, 08:19 pm IST 0
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എംഎല്‍എയെയും എംഎല്‍എയുടെ ഏഴംഗ കുടുംബത്തെയും വെടിവെച്ചു കൊന്നു. സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ ടിറോങ് അബോയെയും കുടുംബത്തെയുമാണ് അജ്ഞാത സംഘം…

മോദിക്കും അമിത്ഷാക്കും ഇന്ത്യയെ പറ്റി മഹത്തരമായ  കാഴ്ചപ്പാട്-രത്തന്‍ ടാറ്റ

Posted by - Jan 16, 2020, 04:46 pm IST 0
ഗാന്ധിനഗര്‍: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്ത്യയെക്കുറിച്ച് അതി മഹത്തായ കാഴ്ചപ്പാടാണുള്ളതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപന ചടങ്ങില്‍…

നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 25, 2020, 02:31 pm IST 0
മുംബൈ:   മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ച ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. സ്റ്റാര്‍ പ്ലസ് ചാനലിലെ 'ദില്‍…

വിമർശനങ്ങൾ കേൾക്കാൻ  സർക്കാർ താത്പര്യപ്പെടുന്നില്ല: കിരൺ മജൂംദാർ ഷാ

Posted by - Dec 3, 2019, 10:26 am IST 0
മുംബൈ: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്കുപേടിയാണെന്നും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞതിനുപിന്നാലെ കേന്ദ്രസർക്കാരിനെതിരേ ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷാ വിമർശനങ്ങൾ…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

Leave a comment