മോദിക്കും അമിത്ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  

219 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതി കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലീന്‍ ചിറ്റില്‍ തീര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹര്‍ജി. ഇതില്‍ തീര്‍പ്പ് കല്‍പിച്ച് കഴിഞ്ഞെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത് മോദിക്കും അമിത് ഷായ്ക്കും അനുകൂലമായിരുന്നു. തീര്‍പ്പ് കല്‍പിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പുതിയ ഹര്‍ജിയുമായി കോണ്‍ഗ്രസിന് വരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതനുസരിച്ച് പുതിയ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക് കോണ്‍ഗ്രസ് എത്താനും സാധ്യതയുണ്ട്. എന്നാല്‍ സുപ്രീംകോടതി വേനലവധിക്കായി മെയ് 13-ന് അടയ്ക്കും. അതിനാല്‍ ഉടന്‍ ഒരു നിയമനടപടിയിലൂടെ കോണ്‍ഗ്രസിന് ഈ പരാതിയില്‍ പരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 12-നും മെയ് 17-നും. പ്രചാരണത്തിനായി ഇനി 9 ദിവസങ്ങളേയുള്ളൂ. ഈ കാലയളവിനുള്ളില്‍ പെട്ടെന്ന് പരാതിയില്‍ തീര്‍പ്പുണ്ടാക്കിത്തരണമെന്നാണ് ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പരാതികളില്‍ തീര്‍പ്പുണ്ടാക്കിക്കഴിഞ്ഞെന്നും അതില്‍ അതൃപ്തിയുണ്ടെങ്കില്‍ അക്കാര്യം വിശദമാക്കി പുതിയ ഹര്‍ജി നല്‍കണമെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ബാലാകോട്ട് ആക്രമണത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിന്റെ പേരിലുമടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്തുകൊണ്ടാണ് മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു, ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടിയതെന്ന പരാമര്‍ശം എല്ലാം ചട്ട വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Related Post

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേൽക്കും  

Posted by - Dec 29, 2019, 10:05 am IST 0
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ…

തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം

Posted by - Mar 8, 2018, 08:01 am IST 0
തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കയാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവരുന്നത്.ഇത് ഒറ്റയ്ക്ക് യാത്ര ചെയുന്ന സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുക. ടിക്കറ്റ്…

കീഴ്വഴക്കങ്ങള്‍ പൊളിച്ചെഴുതി നിര്‍മല സീതാരാമന്‍; ബ്രൗണ്‍ ബ്രീഫ് കെയ്സ് ഒഴിവാക്കി ചുവന്ന ബാഗില്‍ ബജറ്റ് ഫയലുകള്‍  

Posted by - Jul 5, 2019, 11:50 am IST 0
ന്യൂഡല്‍ഹി : കന്നി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിലവിലെ കീഴ്വഴക്കങ്ങളും പൊളിച്ചെഴുതുകയാണ്. സാധാരണ ഗതിയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാരുടെ കൈവശം കാണുന്ന ബ്രൗണ്‍…

പായല്‍ റോഹത്ഗിയെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Dec 15, 2019, 03:34 pm IST 0
ജയ്പുര്‍: നെഹ്രു കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ  അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദില്‍ നിന്ന കസ്റ്റഡിയില്‍ എടുത്ത അവരെ  തിങ്കളാഴ്ച…

മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

Posted by - Feb 28, 2021, 08:30 am IST 0
ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്.…

Leave a comment