ബജറ്റ് 2020 : കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 16 കര്‍മ്മപദ്ധതികൾ 

49 0

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ ക്ഷേമത്തിനായി 16 കര്‍മ്മപദ്ധതികളുമായി ഈ വർഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്കായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. 

കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങള്‍ക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ സാമ്പത്തിക വര്‍ഷം നല്‍കും. മത്സ്യമേഖലയ്ക്കായി സാഗരമിത്ര എന്ന പദ്ധതി നടപ്പാക്കും.

ജലക്ഷാമം  നേരിടുന്നതിനുള്ള പ്രത്യേക പദ്ധതികളും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ജല്‍ ജീവന്‍ മിഷനിലൂടെ രാജ്യത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാനായി 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്.  മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കാനും നടപടികള്‍ സ്വീകരിക്കും.

Related Post

അപകീർത്തി കേസിൽ രാഹുൽ സൂററ്റ് കോടതിയിൽ ഹാജരായി 

Posted by - Oct 10, 2019, 03:35 pm IST 0
ബിജെപി എം‌എൽ‌എ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും…

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി

Posted by - Dec 30, 2019, 10:21 am IST 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ നിയമനമായ  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി. 1954-ലെ സേനാ നിയമങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്തു.കര,…

പ്രജ്ഞാ സിംഗ് താക്കൂർ പ്രതിരോധ പാർലമെന്ററി സമിതിയിൽ   

Posted by - Nov 21, 2019, 04:11 pm IST 0
ന്യൂ ഡൽഹി : ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.  മാലേഗാവ് സ്‌ഫോടനക്കേസിലെ  പ്രധാന പ്രതിയാണ് പ്രജ്ഞാ…

താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങൾ തുടങ്ങി

Posted by - Dec 3, 2019, 04:05 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങൾ തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘാടക…

മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Posted by - Feb 19, 2020, 01:55 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ണ് ണ്  എന്‍പിആര്‍ന്റെ എല്ലാ വശങ്ങളും പരിശോധിച്ചതില്‍ നിന്ന് അത് നടപ്പാക്കുന്നതിന്  യാതൊരു കുഴപ്പവുമില്ലെന്ന് ബോധ്യപ്പെട്ടെന്നും…

Leave a comment