പ്രധാനമന്ത്രി സൗദിയിൽ എത്തി; സുപ്രധാന കരാറുകളിൽ ഇന്ന്  ഒപ്പുവെക്കും

332 0

റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യയിൽ എത്തി. ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തിയത്. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ രാജകീയ സ്വീകരണമാണ് ലഭിച്ചത്.

 ഇന്ന് 11.30ന് സൗദി ഭരണാധികാരിയായ സൽമാൻ രാജാവും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഊർജ്ജ മേഖലയിൽ ഉൾപ്പെടെ പതിമൂന്നോളം തന്ത്രപ്രധാനമായ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.റുപേ കാർഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

തുടർന്ന് വൈകുന്നേരം 5 മണിക്ക് റിയാദിൽ വെച്ച് നടക്കുന്ന ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് സംഗമം  അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.  തുടർന്ന് സൗദി രാജകുടുംബം ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

Related Post

ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Nov 18, 2019, 04:32 pm IST 0
മുംബയ്: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികത്തിൽ ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്. താക്കറെയുടെ പഴയ പ്രസംഗ വീഡിയോയോടൊപ്പം ബാൽ താക്കറെ തങ്ങളെ പഠിപ്പിച്ചത്…

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST 0
ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.  …

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു

Posted by - Dec 20, 2019, 09:56 am IST 0
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍…

ധൂലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനത്തിൽ 20 പേർ മരിച്ചു, 58 പേർക്ക് പരിക്കേറ്റു

Posted by - Aug 31, 2019, 02:53 pm IST 0
മഹാരാഷ്ട്ര :ഷിർപൂർ മേഖലയിലെ ഒരു കെമിക്കൽ പ്ലാന്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. സംഭവത്തിൽ 20 പേർ മരിക്കുകയും 58 പേർ…

കാണാതായ വിദേശ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Posted by - Apr 20, 2018, 08:43 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്തിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ ഐറിഷ് യുവതി ലിഗയുടേതാണ് മൃതദേഹമെന്നാണ് സംശയം. ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ…

Leave a comment