സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്, സോണിയാ ഗാന്ധി പങ്കെടുക്കും  

278 0

ന്യൂഡല്‍ഹി: ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര-മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധിപങ്കെടുക്കും. കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ബംഗാള്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുംകേരള മുഖ്യമന്ത്രി പിണറായിവിജയനും ചടങ്ങില്‍ പങ്കെടുക്കില്ല.സത്യപ്രതിജ്ഞാ ചടങ്ങിന്പാകിസ്ഥാന്‍ ഒഴികെയുള്ളഅയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

2014-ലേതിനെക്കാള്‍ വിപുലമായസത്യപ്രതിജ്ഞാ ചടങ്ങാവുംഇത്തവണ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാര്‍ക്ക് ക്ഷണമുണ്ട്.ബംഗ്ലാദേശ്,മ്യാന്‍മര്‍, ശ്രീലങ്ക,തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.അമിത് ഷാ മന്ത്രിയാകുമെന്നഅഭ്യൂഹങ്ങളോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.കേരളത്തില്‍ നിന്ന് കുമ്മനംരാജശേഖരന്‍, വി. മുരളീധരന്‍,അല്‍ഫോണ്‍സ് കണ്ണന്താനംഎന്നിവരുടെ പേരുകളാണ്ചര്‍ച്ചയിലുള്ളത്.

അതേ സമയം മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന്ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് ശ്രീധരന്‍ പിള്ള. കഴിഞ്ഞ തവണത്തെക്കാള്‍62 ശതമാനം വോട്ടാണ് ഈലോകസഭ തിരഞ്ഞെടുപ്പില്‍വര്‍ദ്ധിച്ചതെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള കേന്ദ്ര നേതൃത്വംഇത് മനസിലാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.വോട്ട് വര്‍ദ്ധന കണക്കിലെടുത്ത് വേണ്ട പ്രാതിനിധ്യം കേരളത്തിന് കേന്ദ്ര മന്ത്രിസഭയില്‍നല്‍കുമെന്ന് ശ്രീധരന്‍പിള്ളപ്രത്യാശ പ്രകടിപ്പിച്ചു. മോദിയെകേരളത്തിലെ ഭൂരിഭാഗംജനങ്ങളും വൈകാതെ സ്വീകരിക്കുമെന്നും ശ്രീധരന്‍ പിള്ളപറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സംസ്ഥാനനേതൃമാറ്റം സ്വപ്‌നം കാണുന്നവരുടെ ആശ പൂവണിയാന്‍ പോകുന്നില്ലെന്നും ശ്രീധരന്‍ പിള്ളകൂട്ടിച്ചേര്‍ത്തു.

Related Post

ഹൈന്ദവരാണ് ഇന്ത്യയുടെ കാതല്‍: സുരേഷ് ഭയ്യാജി ജോഷി

Posted by - Feb 9, 2020, 05:23 pm IST 0
പനാജി :പണ്ടു  കാലം മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും വേണ്ടി സാക്ഷിയായവരാണ് ഹിന്ദുവെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവയില്‍ പൊതു ചടങ്ങില്‍ പങ്കെടുത്ത്…

ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് രമേശ്  ആത്മഹത്യ ചെയ്തു   

Posted by - Oct 12, 2019, 05:59 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (പി.എ) രമേശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.   കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍…

സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:15 pm IST 0
സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ദുരിഷെട്ടി അനുദീപാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പതിനാറാം റാങ്ക് കൊച്ചിക്കാരി ശിഖ സുരേന്ദ്രന്‍ നേടിയതോടെ മലയാളികള്‍ക്കെല്ലാം അഭിമാനമായി. മലയാളിയായ അഞ്ജലി…

എന്ത്  വന്നാലും നവംബർ 20ന് ശേഷം താൻ ശബരിമലയിൽ എത്തിയിരിക്കും: തൃപ്തി ദേശായി

Posted by - Nov 16, 2019, 04:30 pm IST 0
പൂനെ: സംസ്ഥാന സർക്കാരിൽ നിന്നും സംരക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും താൻ നവംബർ 20ന് ശേഷം ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ച് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. താൻ കേരള സർക്കാരിനോട്…

അടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡിയെ ചൈനീസ്  പ്രസിഡന്റ് ക്ഷണിച്ചു 

Posted by - Oct 13, 2019, 11:38 am IST 0
മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം  അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി…

Leave a comment