മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ ബോംബ് നിറച്ച കാര്‍; ജെയ്ഷ് ഉള്‍ ഹിന്ദ് ഉത്തരവാദിത്തം ഏറ്റെടുത്തു  

379 0

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച കാര്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉള്‍ ഹിന്ദ്. ബിജെപിക്കും ആര്‍എസ്എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കള്‍. ഇപ്പോള്‍ നടന്നത് ട്രെയലാണ്. സംഘടനയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉള്‍ ഹിന്ദ് ഭീക്ഷണി മുഴക്കി. ഇസ്രായേല്‍ എമ്പസിക്ക് മുന്നില്‍ ബോബ് വച്ചിട്ടും അന്വേഷണ ഏജന്‍സിക്ക് പിടിക്കാനായില്ലെന്നും സംഘടന അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്‌കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. സംഭവത്തില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Related Post

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു

Posted by - Dec 30, 2019, 06:04 pm IST 0
ന്യൂ ഡൽഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ബിപിൻ റാവത്ത് കരസേനാ മേധാവി…

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രം : ഗിരിരാജ് സിംഗ് 

Posted by - Feb 6, 2020, 03:09 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രമായെന്ന്  കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ഇപ്പോഴൊരു സമരകേന്ദ്രമല്ല. ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത്…

Leave a comment