ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

486 0

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ ദിഗ്‌സറില്‍ നടക്കും. തികച്ചും ലളിതമായ വിവാഹചടങ്ങില്‍ ഇരുകൂട്ടരുടേയും അടുത്ത ബന്ധുക്കളായ നൂറോളം പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നാണ് വിവരങ്ങള്‍. ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്. വിവാഹ ശേഷം വധൂവരന്മാര്‍ വിരാംഗാമിലേക്ക് പോകും.

ഹാര്‍ദികിന്റെ സഹോദരിയുടെ സഹപാഠിയാണ് കിഞ്ചല്‍. ഹാര്‍ദികിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകയായ കിഞ്ചലും ഹാര്‍ദികും നല്ല സൗഹൃദത്തിലാണ്. ഇവരുടെ സൗഹൃദം വിവാഹബന്ധത്തിലൂടെ കൂടുതല്‍ ഉറപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹാര്‍ദികിന്റെ മാതാപിതാക്കളായ ഭാരത് പട്ടേലും ഭാരതി പട്ടേലും അറിയിച്ചു. കൊമേഴ്‌സ് ബിരുദധാരിയായ കിഞ്ചല്‍ ഇപ്പോള്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.

Related Post

കേരളപ്പിറവി ആഘോഷം വിസ്മയമായി

Posted by - Nov 9, 2025, 10:37 am IST 0
മുംബൈ :മലയാളഭാഷാ പ്രചരണസംഘം പാൽഘർമേഖലയുടെആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം ബോയ്സറിലെ ടീമ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 1 ശനിയാഴ്ച വൈകുന്നേരം7 മണി മുതൽ സമുചിതമായി നടത്തുകയുണ്ടായി. മുഖ്യാതിഥി ആയിഎത്തിയ…

നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി

Posted by - Jun 10, 2018, 12:07 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.…

അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ   അവസാനിപ്പിച്ചു  

Posted by - Nov 25, 2019, 05:02 pm IST 0
മുംബൈ: അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ  അവസാനിപ്പിച്ചു. കേസില്‍ അദ്ദേഹത്തിനെതിരെ  തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി  അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി.ജെ.പിക്ക് പിന്തുണ…

ലിഗയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്

Posted by - Apr 28, 2018, 01:04 pm IST 0
 തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ…

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Posted by - May 10, 2018, 07:51 am IST 0
ലക്‌നൗ : ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. മരിച്ച എട്ട് പേരില്‍ മൂന്ന്‌ പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍…

Leave a comment