ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

139 0

ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ വാട്‌സാപ് വഴിയെത്തുന്ന സന്ദേശമാണിത്. ഇത്തരത്തില്‍ വ്യാജ വിലാസത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിലസുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടുകയാണെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിലാസത്തിലുള്ള 500 അക്കൗണ്ടുകള്‍ ദുബൈ പൊലീസ് സിഐഡി അധികൃതര്‍ റദ്ദാക്കിയിരുന്നു. സംശയാസ്പദമായ 2920 അക്കൗണ്ടുകള്‍ നീരീക്ഷിച്ച ശേഷമാണ് 500 എണ്ണം റദ്ദാക്കിയത്.

2007ല്‍ 1,799 അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഒട്ടേറെ കേസുകള്‍ക്ക് തുമ്ബുണ്ടാക്കാന്‍ പൊലീസിന്റെ ആധുനിക സൈബര്‍ നിരീക്ഷണ സംവിധാനം കൊണ്ട് സാധിച്ചതായി അല്‍ ജല്ലാഫ് പറഞ്ഞു. പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനവും ജനങ്ങളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി ദുബായ് പൊലീസ് പ്രയോജനപ്പെടുത്തുന്നുണ്ട്.

Related Post

പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി

Posted by - Nov 27, 2018, 07:50 am IST 0
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ഓര്‍മരയിലാണ് 1500 കിലോ ഹാഷിഷ് പിടികൂടിയത്.  മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്…

സി​റി​യ​യി​ല്‍ യു​എ​സ് വ്യോമാ​ക്ര​മ​ണം: മ​ര​ണം 41 ആ​യി

Posted by - Nov 11, 2018, 09:08 am IST 0
ഡ​മാ​സ്ക​സ്: കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹാ​ജി​ന്‍ പ​ട്ട​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.…

ക്യാമ്പില്‍ തീപിടുത്തം : അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായത് നാട്ടുകാർ 

Posted by - Apr 16, 2018, 10:42 am IST 0
ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാമ്പില്‍ തീ പിടിച്ചതിനെ തുടര്‍ന്ന്​ അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായി നാട്ടുകാരും സന്നദ്ധ സംഘടനകളും. ഞായറാഴ്​ച പുലര്‍ച്ചെ 3 മണിക്കാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​…

വിമാനം വന്‍ ദുരന്തത്തില്‍നിന്നും രക്ഷപെട്ടത് തലനാഴിരയ്ക്ക് 

Posted by - May 22, 2018, 12:15 pm IST 0
മദീന: മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍നിന്നും ഒഴിവായി. പത്ത് ജോലിക്കാരടക്കം 151 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള…

വിമാനം തകര്‍ന്നു വീണു; നൂറിലേറെ പേര്‍ മരിച്ചു.

Posted by - May 19, 2018, 06:46 am IST 0
ക്യൂബ: ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്‌ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. ഔദ്യോഗിക മരണസംഖ്യ അറിവായിട്ടില്ല.…

Leave a comment