തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 6, അസമില്‍ മൂന്ന് ഘട്ടം, ബംഗാളില്‍ എട്ട് ഘട്ടം  

297 0

ഡല്‍ഹി: തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-ന്, രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 1-നും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 6-നും നടക്കും. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും വോട്ടെടുപ്പ് ഏപ്രില്‍ ആറിനായിരിക്കും.

പശ്ചിമ ബംഗാളില്‍ എട്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. രണ്ടാംഘട്ടം ഏപ്രില്‍ 1 നും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നാലാം ഘട്ടം ഏപ്രില്‍ 10 നും നടക്കും. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും ആറാംഘട്ടം ഏപ്രില്‍ 22 നും ഏഴാംഘട്ടം ഏപ്രില്‍ 26 നും എട്ടാംഘട്ടം ഏപ്രില്‍ 29 നും നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് 2-നായിരിക്കും.

വിജ്ഞാന്‍ ഭവനില്‍ വച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് തിയതി പ്രഖ്യാപിച്ചത്. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തിയതികള്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനത്തും പ്രത്യേക നിരീക്ഷണകരുണ്ടാവും, ഇവരെ പിന്നീട് പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.86 വോട്ടര്‍മാരാണുള്ളത്.

Related Post

കര്‍ണ്ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുണ്ടാകില്ല? 

Posted by - May 19, 2018, 11:18 am IST 0
ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്ന കാര്യത്തില്‍ സംശയം. പ്രോടേം സ്പീക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ വിഷയത്തില്‍ തീരുമാനം…

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST 0
ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം,…

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരിക്ക്

Posted by - Oct 29, 2019, 03:36 pm IST 0
ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം.  ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST 0
ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന…

മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ വെന്തുമരിച്ചു

Posted by - May 5, 2018, 11:31 am IST 0
ന്യൂഡല്‍ഹി: പശ്​ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ തീപിടത്തത്തില്‍ മരിച്ചത്​. വെള്ളിയാഴ്​ച…

Leave a comment