ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഇന്നു മുതല്‍; സേനാവിന്യാസം കുറയ്ക്കില്ലെന്ന് ഇന്ത്യന്‍ സേന  

322 0

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്നു മുതല്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ. ഇരു രാജ്യത്തിന്റെയും സേനകളാണ് വെടിനിറുത്തലിന് ധാരണയായെന്ന് വ്യക്തമാക്കിയത്. ധാരണകള്‍ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്.

സേനാ വെടിനിര്‍ത്തല്‍ ധാരണയെ പിന്തുണച്ച പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, സൈന്യങ്ങള്‍ തമ്മിലുള്ള ധാരണയാണെന്നാണ് പ്രതികരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പാകിസ്ഥാന്‍ തള്ളി.

എന്നാല്‍ അതേ സമയം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും സേനാ വിന്യാസം തല്‍ക്കാലം കുറയ്ക്കില്ലെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖയിലെ താമസക്കാരുടെ ദുരിതം കുറയ്ക്കാനാണ് വെടിനിര്‍ത്തലെന്നും ഭീകരവാദത്തിനെതിരായ നടപടി തുടരുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ ധാരണയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും സ്വാഗതം ചെയ്തു. തെക്കനേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു.

Related Post

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം

Posted by - Nov 26, 2018, 12:22 pm IST 0
ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ല. ഭാഷയും കണക്കും മാത്രം ഒന്ന്, രണ്ട് ക്ലാസുകളില്‍…

അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

Posted by - Jul 9, 2018, 11:26 am IST 0
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ…

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

Posted by - Sep 28, 2018, 09:02 am IST 0
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍…

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപണം വിജയകരം  

Posted by - Feb 28, 2021, 05:42 pm IST 0
ഡല്‍ഹി: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എന്‍സില്‍ വഴിയുള്ള ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ബ്രസീലിന്റെ…

യു.എ ഖാദറിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരംസമ്മാനിച്ചു

Posted by - Dec 31, 2019, 09:22 am IST 0
കോഴിക്കോട്:  പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന് 2019 ലെ മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കെ.പി കേശവമേനോന്‍…

Leave a comment