കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയമാണ് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം : പ്രിയങ്ക 

325 0

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ  വടക്കേ ഇന്ത്യയില്‍ ആവശ്യത്തിന് ഇല്ലെന്നായിരുന്നു  മന്ത്രിയുടെ വിവാദ പരാമര്‍ശം. വടക്കേ ഇന്ത്യക്കാരെ അപമാനിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രിയങ്ക പറഞ്ഞു. അഞ്ച് വര്‍ഷത്തിലധികമായി നിങ്ങളുടെ സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയമാണ്   തൊഴില്‍ നഷ്ടപ്പെടുവാൻ  കാരണമെന്നും പ്രിയങ്ക പ്രതികരിച്ചു.

സര്‍ക്കാര്‍ എന്തെങ്കിലും നല്ലത് ചെയ്യുന്നുണ്ടോയെന്നാണ് യുവാക്കള്‍ നോക്കുന്നത്. എന്നാല്‍, വടക്കേ ഇന്ത്യക്കാരെ അപമാനിച്ച് രക്ഷപ്പെടാനാണ് താങ്കള്‍ ശ്രമിക്കുന്നതെന്നും അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.യുപിയിലെ ബറേയ്‌ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി.  മന്ത്രി മാപ്പ് പറയണമെന്നും ബിഎസ്പി അധ്യക്ഷ ആവശ്യപ്പെട്ടു.

Related Post

'വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍': നിതീഷ് കുമാര്‍  

Posted by - Feb 11, 2020, 05:39 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വിജയത്തില്‍ പ്രതികരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍ എന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ ഉത്തര്‍പ്രദേശില്‍ 6 പേർ മരിച്ചു

Posted by - Dec 21, 2019, 10:17 am IST 0
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 6 ആയി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം,…

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം;രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

Posted by - Dec 3, 2018, 09:43 pm IST 0
ബുലാന്ദ്ഷര്‍: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറില്‍ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്.…

രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്

Posted by - Feb 13, 2019, 09:05 pm IST 0
ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്‍മെന്റിന്റെ…

Leave a comment