കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

217 0

ബെംഗളൂരു:  കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.  

കഴിഞ്ഞദിവസം വളരെ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ യെല്ലപ്പയ്‌ക്കൊപ്പം കണ്ടതായി ചിലർ പറഞ്ഞത്.  കുട്ടി തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യം തനിക്കൊന്നുമറിയില്ലെന്നാണ് യെല്ലപ്പ പറഞ്ഞത്  പിന്നീട് പോലീസിന് കൈമാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.  

Related Post

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി

Posted by - Jun 25, 2018, 11:56 am IST 0
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. ഞായറാഴ്ച രാത്രി യു.എസിലേക്ക് പോകാനെത്തിയെ പുനല്ലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത്.  അമേരിക്കന്‍…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി എഎപി  

Posted by - Feb 9, 2020, 05:16 pm IST 0
ന്യൂഡല്‍ഹി : വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അന്തിമ…

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക് അനുമതി  

Posted by - Aug 1, 2019, 09:36 pm IST 0
ന്യൂഡല്‍ഹി: ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം…

മഹാരാഷ്ട്രയിൽ  ഫഡ്‌നവിസ് മുഖ്യമന്ത്രിയായത്  40000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ

Posted by - Dec 2, 2019, 03:24 pm IST 0
ബെംഗളൂരു:മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും പെട്ടന്ന്  ദേവേന്ദ്ര ഫഡ്നവിസിനെ  മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനായിരുന്നുവെന്ന് ബിജെപി നേതാവും എംപിയുമായ…

Leave a comment