സമരം അവസാനിപ്പിക്കണമെന്ന്  ഡല്‍ഹി പോലീസ് കമ്മീഷണര്‍ അഭ്യർത്ഥിച്ചു 

391 0

ന്യൂഡല്‍ഹി: അഭിഭാഷകരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സമരം നടത്തുന്ന പോലീസുകാര്‍ തിരിച്  ജോലിയിൽ പ്രവേശിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍.  തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പോലീസുകാര്‍ പണിമുടക്കുന്നത്. അച്ചടക്കമുള്ള സേനയെപ്പോലെ പെരുമാറണമെന്ന് സമരം ചെയ്യുന്ന പോലീസുകാരോട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് ആവശ്യപ്പെട്ടു. നിയമപാലനമാണ് സര്‍ക്കാരും ജനങ്ങളും നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം. സമരം ചെയ്യുന്ന എല്ലാ പോലീസുകാരും ജോലിയില്‍ പ്രവേശിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും സമരക്കാരെ അഭിസംബോധന ചെയ്ത് അമൂല്യ പട്‌നായിക് പറഞ്ഞു. 

അതേസമയം പോലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസുകാര്‍.  തങ്ങളുടെ ആവശ്യം കേള്‍ക്കാന്‍ പോലീസ് കമ്മീഷണര്‍ തയ്യാറാകണമെന്നും  പോലീസുകാര്‍ ചോദിക്കുന്നു. എഎപി, കോണ്‍ഗ്രസ് തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പരിക്കേറ്റ അഭിഭാഷകരെ സന്ദര്‍ശിച്ചു. എന്നാല്‍ ഒരാള്‍ പോലും പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നും സമരക്കാര്‍ പറയുന്നു.

പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ മേല്‍കോടതിയില്‍ ചോദ്യം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സമരം ചെയ്യുന്ന പോലീസുകാര്‍ ആവശ്യപ്പെടുന്നു. 

Related Post

ഹൈന്ദവരാണ് ഇന്ത്യയുടെ കാതല്‍: സുരേഷ് ഭയ്യാജി ജോഷി

Posted by - Feb 9, 2020, 05:23 pm IST 0
പനാജി :പണ്ടു  കാലം മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും വേണ്ടി സാക്ഷിയായവരാണ് ഹിന്ദുവെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവയില്‍ പൊതു ചടങ്ങില്‍ പങ്കെടുത്ത്…

യു.പിയില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്താൻ തീരുമാനം   

Posted by - Oct 1, 2019, 05:02 pm IST 0
ലഖ്‌നൗ: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ  നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു . ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശികളേയും അനധികൃതമായി താമസിക്കുന്ന മറ്റ് വിദേശികളേയും ഉടൻ…

രാജ്യദ്രോഹക്കുറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും സാമൂഹിക പ്രവർത്തകരുടെ കത്ത്

Posted by - Oct 9, 2019, 04:07 pm IST 0
മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വീണ്ടും പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180…

ബാലപീഡകര്‍ക്ക് വധശിക്ഷ: 14നും 16നും ഇടയിലുള്ളവർ കുട്ടികളല്ലേ? കമലഹാസന്‍

Posted by - Apr 23, 2018, 11:10 am IST 0
ചെന്നൈ: സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല കുടുംബത്തിനാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ പറഞ്ഞു. 12 വയസ് വരെയുള്ള കുട്ടികളെ…

ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ  ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി    

Posted by - Nov 23, 2019, 04:09 pm IST 0
മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് ഗവർണറുടെ…

Leave a comment