കേരളപ്പിറവി ആഘോഷം വിസ്മയമായി

558 0

മുംബൈ :മലയാളഭാഷാ പ്രചരണസംഘം പാൽഘർമേഖലയുടെആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം ബോയ്സറിലെ ടീമ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 1 ശനിയാഴ്ച വൈകുന്നേരം7 മണി മുതൽ സമുചിതമായി നടത്തുകയുണ്ടായി. മുഖ്യാതിഥി ആയിഎത്തിയ പ്രശസ്ത മെൻ്റലിസ്റ്റ് ശ്രീ ഫാസിൽ ബഷീർ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.നന്ദനമോഹൻ, ദീപകൃഷ്ണൻകുട്ടി, ആരതി രമേശ് എന്നിവർ ആലപിച്ച മനസ്സുനന്നാവട്ടെഎന്ന പ്രാർത്ഥനഗാനത്തിന് ശേഷം മലയാളഭാഷാപ്രചരണ സംഘം സെക്രട്ടറി ശ്രീമതി മായാസുനിൽ സ്വാഗതം പറഞ്ഞു.മലയാളഭാഷാപ്രചരണ സംഘം പ്രസിഡൻ്റ് ശ്രീ ബാബുരാജൻപങ്ങത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ താ രാപ്പൂർമലയാളീസമാജം,ശ്രീനാരായണ മന്ദിരസമിതി, പാൽഘർതാലൂക്ക് നായർ വെൽഫെയർ അസോസിയേഷൻ, ബോയ്സർഗണേശയ്യപ്പ മന്ദിർ ട്രസ്റ്റ്, സെയിൻ്റ് പോൾസ് മാർത്തോമ്മാ ചർച്ച് , സെയിൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, പാല്ഘർ അയ്യപ്പസേവാസമിതി, എന്നീ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.മലയാളഭാഷാ പ്രചരണസംഘം പി ആർ ഒ ശ്രീ. വർഗീസ്. കെ. ഇ നന്ദി പറഞ്ഞു. തുടർന്ന് മലയാളഭാഷാപ്രചരണസംഘം പാൽഘർ മേഖലയുടെ മുഖപത്രമായ കൈരളിയുടെപ്രകാശനം പ്രസിഡൻ്റ് ശ്രീ ബാബുരാജൻ ശ്രീ ഫാസിൽ ബഷീറിന് ന ൽകിക്കൊണ്ട് നിർവഹിച്ചു. അതേ തുടർന്ന് പാല്ഘർ മേഖലയിലെ കാലകാരികൾ അവതരിപ്പിച്ച കേരളപ്പിറവി നൃത്തത്തിന് ശേഷം പ്രശസ്ത മെൻ്റലിസ്റ്റ് ശ്രീ ഫാസിൽ ബഷീർ അവതരിപ്പിച്ച മെൻ്റലിസം പരിപാടി കാണികളെ വിസ്മയിപ്പിച്ചു. തുടർന്ന് പതിമൂന്നാം മലയാളോസവത്തിലെ മത്സരാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. അത്താഴത്തിന് ശേഷം 2025 ലെ കേരളപ്പിറവി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.

Related Post

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

Posted by - Jun 15, 2018, 12:18 pm IST 0
ജമ്മുകാശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.  ഇന്നലെ വൈകുന്നേരം…

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 31, 2018, 09:36 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഒരുമിച്ച്‌ മൂന്നുവട്ടം…

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

Posted by - Oct 5, 2019, 10:35 pm IST 0
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.…

ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

Posted by - Apr 17, 2018, 02:02 pm IST 0
തിരുവനന്തപുരം: ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്‍ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ആ​ര്‍സിസി അ​ഡീ. ഡ​യ​റ​ക്ട​ര്‍ രാം​ദാ​സാ​ണ് ആരോഗ്യ സെക്രട്ടറിക്ക്…

Leave a comment