സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം  

187 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.ഇതിന്റെ ഭാഗമായി അയല്‍സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശംനല്‍കി. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിങ്‌നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യ ന്ധനം നടത്താന്‍ തടസ്സമില്ല.സംസ്ഥാനത്തെ 4200 അധികം വരുന്നു ട്രോളിംഗ് ബോട്ടുകള്‍ക്ക് ട്രോളിംഗ് നിരോധനംബാധകമാവും. ട്രോളിംഗ്‌നിരോധനത്തെത്തുടര്‍ന്ന്‌തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക്‌സര്‍ക്കാര്‍ സൗജന്യ റേഷന്‍നല്‍കും.

Related Post

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  ശീതകാല സമയക്രമം നാളെ മുതല്‍  

Posted by - Oct 27, 2019, 12:04 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തണുപ്പുകാല  സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല…

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്നു : കെ സുരേന്ദ്രൻ 

Posted by - Jan 14, 2020, 12:51 pm IST 0
സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  കെ സുരേന്ദ്രന്‍റെ വിമര്‍ശനം.…

എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍

Posted by - Oct 15, 2019, 02:19 pm IST 0
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തി. നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് ഉടമകളുടെ…

 പൗരത്വ ബില്ലിനെതിരെയുള്ള  സത്യാഗ്രഹം ആരംഭിച്ചു

Posted by - Dec 16, 2019, 02:06 pm IST 0
തിരുവനന്തപുരം :  ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നടത്തുന്ന സത്യാഗ്രഹത്തിന് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് മണി വരെയാണ്  സത്യാഗ്രഹം.…

ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം  കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച്  അംഗീകരിക്കും 

Posted by - Jan 28, 2020, 03:29 pm IST 0
തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച് അംഗീകരിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-21 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ്…

Leave a comment