ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

224 0

തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.

 തെരഞ്ഞെടുപ്പിൽ  യുവാക്കളെ പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം കണക്കിലെടുത്താണ് സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത്.
 
കോന്നിയിൽ കെ. സുരേന്ദ്രനാണ്  സ്ഥാനാർത്ഥി. എറണാകുളത്ത് സി.ജി. രാജഗോപാലും മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറും അരൂരിൽ കെ.പി. പ്രകാശ് ബാബുവും ബിജെപി സ്ഥാനാർത്ഥികളാകും. സ്ഥാനാർത്ഥിപട്ടിക ബിജെപി ഉടനെത്തന്നെ പുറത്തിറക്കും.

Related Post

സര്‍വീസില്‍ തിരിച്ചെടുക്കണം: ട്രൈബ്യൂണല്‍ ഉത്തരവില്‍ ഉടന്‍ തീരുമാനം ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്  

Posted by - Jul 30, 2019, 07:28 pm IST 0
തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. തിരിച്ചെടുക്കണമെന്ന ഉത്തരവ് സഹിതമാണ് പൊതുഭരണവകുപ്പിനും…

കൊല്ലത്ത് കെട്ടിടം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted by - Sep 6, 2019, 12:37 pm IST 0
കൊല്ലം: കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ…

കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted by - Nov 2, 2019, 04:09 pm IST 0
പത്തനംതിട്ട: ശബരിമലയിലെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും…

ആഭ്യന്തര കലഹം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

Posted by - May 1, 2019, 12:02 pm IST 0
കൊച്ചി: ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ…

നവംബർ ഒന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted by - Nov 1, 2019, 08:17 am IST 0
കോട്ടയം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എംജി സർവ്വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ…

Leave a comment