സി.വി ആനന്ദബോസ് കേന്ദ്രമന്ത്രിയായേക്കും  

365 0

തിരുവനന്തപുരം:പുതിയ കേന്ദ്രമന്ത്രിസഭയില്‍ സി.വി ആനന്ദബോസ് അംഗമാകാന്‍ സാധ്യത. 2022ഓടെ എല്ലാവര്‍ക്കുംപാര്‍പ്പിടം എന്ന ബൃഹദ്പദ്ധതിയുടെ പ്രധാന ആസൂത്രകന്‍ കൂടിയായ സി.വിആനന്ദബോസിന്റെ പേര ്പ്രധാനമന്ത്രി പരിഗണിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.സഹമന്ത്രിസ്ഥാനമോ സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനമോ നല്‍കിയേക്കുമെന്നാണ് സൂചന.നിലവില്‍ മോദി സര്‍ക്കാരുമായി സഹകരിച്ച് ഡല്‍ഹികേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ആനന്ദ ബോസ്. ചീഫ് സെക്രട്ടറി തസ്തികയില്‍നിന്ന് വിരമിച്ച ആനന്ദ ബോസ്മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തിവകുപ്പിലെസ്ഥാപനങ്ങളുടെ ചെയര്‍മാന്‍, സര്‍വകലാശാല വൈസ്ചാന്‍സലര്‍ തുടങ്ങിയപദവികള്‍ വഹിച്ചിട്ടുണ്ട്.നാലു തവണ യു.എന്നിന്റെഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവുംഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍സ്‌പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്‌റുഫെലോഷിപ്പും ഉള്‍പ്പെടെദേശീയവും അന്തര്‍ദേശീയവുമായ 26 അവാര്‍ഡുകള്‍ലഭിച്ചിട്ടുണ്ട്.നരേന്ദ്ര മോദിയുടെ 'എല്ലാവര്‍ക്കും വീട് പദ്ധതി'ആവിഷ്‌കരിക്കപ്പെട്ടത് നിര്‍മിതികേന്ദ്ര-യുടെ ചെലവ് കുറഞ്ഞവീട് നിര്‍മ്മാണ പദ്ധതിയില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്. തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ബി.ജെ.പിയുടെപല നയരൂപീകരണങ്ങളിലുംആനന്ദ ബോസ് പങ്കാളിയായിരുന്നു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സംസ്ഥാനബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും അക്കാര്യത്തില്‍സംസ്ഥാന നേതൃത്വം ഇടപെടാറില്ലെന്നും പ്രസിഡന്റ്പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Related Post

കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ

Posted by - Nov 14, 2019, 09:55 am IST 0
കൊച്ചി: കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ. വിവാദങ്ങൾക്കിടയിലും  കൊച്ചി കോർപ്പറേഷനിൽ മേയര്‍ സ്ഥാനം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. അതേസമയം രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍…

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; 50,000 രൂപയുടെ വര്‍ധനവ്  

Posted by - Jul 7, 2019, 07:46 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 2019-20 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിനുള്ള ഫീസാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു…

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; ഹൈക്കോടതിയില്‍ സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

Posted by - Aug 21, 2020, 10:25 am IST 0
Adish കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്‌ച ചേർന്ന സർവകക്ഷി യോഗത്തിന്…

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും  

Posted by - May 6, 2019, 10:09 am IST 0
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും. രാവിലെ ഒന്‍പതിന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലം അംഗീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍…

ജോസ് ടോമിന്റെ പ്രചാരണവേദിയില്‍ പി ജെ ജോസഫിനെ കൂക്കിവിളിച്ചു 

Posted by - Sep 6, 2019, 12:46 pm IST 0
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  യുഡിഎഫ് കണ്‍വന്‍ഷന്‍ വേദിയില്‍ പി.ജെ. ജോസഫിന് കൂക്കിവിളി. വേദിയില്‍ ജോസഫ് സംസാരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചത്. എന്നാൽ ഇതുവകവയ്ക്കാതെ പ്രസംഗഹം തുടർന്നു .  ജോസ്…

Leave a comment